---
title: "അന്ന് ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു, അങ്ങനെയാണ് ഗൗരി മന്നത്ത് ഒരുക്കിയന്നത്; ഷാറൂഖ് ഖാൻ"
english_title: "Now Shah Rukh Khan is revealing the story of Gauri Mannam's interior designer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115149/now-shah-rukh-khan-is-revealing-the-story-of-gauri-mannams-interior-designer"
published_at: "2023-05-16T15:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646353f05e8e5_sharookh.jpg"
keywords: []
---

# അന്ന് ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു, അങ്ങനെയാണ് ഗൗരി മന്നത്ത് ഒരുക്കിയന്നത്; ഷാറൂഖ് ഖാൻ

> **Lead Summary:** ലോകമെമ്പാടും നിരവധി ആരാധകരുള്ള നടനാണ് ഷാറൂഖ് ഖാൻ . നടനെപ്പോലെത്തന്നെ നടന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതരാണ് . അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് നടൻ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി. ബോളിവുഡിലെ മിക്ക സെലിബ്രിറ്റികളുടേയും വീടൊരുക്കിയിരിക്കുന്നത് താരപത്നിയാണ്.

## Article Content

ലോകമെമ്പാടും നിരവധി ആരാധകരുള്ള നടനാണ് ഷാറൂഖ് ഖാൻ . നടനെപ്പോലെത്തന്നെ നടന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതരാണ് . അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് നടൻ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി. ബോളിവുഡിലെ മിക്ക സെലിബ്രിറ്റികളുടേയും വീടൊരുക്കിയിരിക്കുന്നത് താരപത്നിയാണ്.

ഷാറൂഖിന്റെ മന്നത്ത് ഡിസൈൻ ചെയ്തതും ഗൗരിയായിരുന്നു. ഇപ്പോഴിതാ ഗൗരി മന്നത്തിന്റെ ഇന്റീരിയർ ഡിസൈനറായ കഥ വെളിപ്പെടുത്തുകയാണ് ഷാറൂഖ് ഖാൻ. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഗൗരിയെ മന്നത്തിന്റെ ഡിസൈനിങ് ചുമതല ഏൽപ്പിച്ചതെന്നാണ് നടൻ പറയുന്നത്.

'മൈ ലൈഫ് ഇൻ എഡിസൈൻ' എന്ന ഗൗരി ഖാന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'അന്ന് ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു.

കുറച്ച് പണം കൈയിൽ വന്നപ്പോൾ ഒരു വീട് വാങ്ങാമെന്ന് വിചാരിച്ചു. എന്നാൽ മന്നത്ത് വാസയോഗ്യമാക്കാൻ പുനർനിർമിക്കേണ്ടി വന്നു- എസ്. ആർ.കെ പറഞ്ഞുവീടിന്റെ ഇന്റീരിയർ ഒരുക്കാൻ ഞങ്ങളുടെ പക്കൽ അന്ന് പണമില്ലായിരുന്നു.

ഇതിനായൊരു ഡിസൈനറെ സമീപിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞ ചെലവ് എന്റെ ശമ്പളത്തിനേക്കാൾ കൂടുതലായിരുന്നു. പിന്നീട് എങ്ങനെ വീട് പൂർത്തിയാക്കുമെന്ന ചിന്തയിലാണ് ഗൗരിയോട് ആ ചുമതല ഏറ്റെടുക്കാൻ പറയുന്നത്.

അങ്ങനെയാണ് ഗൗരി മന്നത്ത് ഒരുക്കിയന്നത്. വർഷങ്ങളായി ഞങ്ങൾ സമ്പാദിച്ച പണം കൊണ്ട് വീട്ടിലേക്ക് ചെറിയ സാധനങ്ങൾ വാങ്ങി- ഷാറൂഖ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115149/now-shah-rukh-khan-is-revealing-the-story-of-gauri-mannams-interior-designer)