ബച്ചന്റെ ഫോട്ടോ വിവാദം; നടപടി എടുത്ത് മുംബൈ പൊലീസ്

ബച്ചന്റെ ഫോട്ടോ വിവാദം; നടപടി എടുത്ത് മുംബൈ പൊലീസ്
2023-05-16T13:17:00 | By Susmitha Surendran

(moviemax.in) തന്നെ കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തിച്ച ആരാധകന് നന്ദി പറഞ്ഞു കൊണ്ടുള്ള അമിതാഭ് ബച്ചന്റെ പോസ്റ്റ് വൈറലായിരുന്നു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ താരത്തെ ബൈക്ക് യാത്രികനായ ആരാധകന്‍ സെറ്റില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ ഹെല്‍മറ്റ് വെയ്ക്കാത്തതിന്റെ പേരില്‍ കുടുങ്ങിയിരിക്കുകയാണ് ബച്ചന്‍ ഇപ്പോള്‍. എല്ലാവര്‍ക്കും മാതൃകയാകേണ്ട ഒരു സിനിമാ നടന്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മറ്റ് ചിലര്‍ ഉയര്‍ത്തിയത്.


എന്തായാലും പെട്ടെന്നുള്ള യാത്രയല്ലേ, പ്രതീക്ഷിച്ചു കാണില്ല, പെട്ടെന്ന് ഹെല്‍മറ്റ് കിട്ടിയില്ലെന്ന് ചിലര്‍ ആരാധകര്‍ മറുപടി പറഞ്ഞു. പക്ഷേ മാതൃകാപരമല്ലാത്ത ഇത്തരം ഒരു ഫോട്ടോ ബച്ചന്‍ പോസ്റ്റ് ചെയ്യുന്നത് എന്തിന് എന്ന മറുചോദ്യവുമായി വിമര്‍ശകരും എത്തി. മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിലര്‍ ചിത്രം പങ്കുവെച്ചതോടെയാണ് പൊലീസ് ഇതിനോട് പ്രതികരിച്ചത്.

”ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്” എന്നായിരുന്നു മുംബൈ പൊലീസ് ഇതിനോട് പ്രതികരിച്ചത്. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗണപത്- പാര്‍ട്ട് വണ്‍’ എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രൊജക്റ്റ് കെ’യിലും ബച്ചന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സെറ്റില്‍ വെച്ച് താരത്തിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു. കുറച്ച് നാളുകളായി വിശ്രമത്തില്‍ കഴിയുകയായിരുന്നു ബച്ചന്‍.

Content Highlight: Bachchan's photo controversy; Mumbai police took action

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup