---
title: "അമ്മ സരിതയ്ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് നടൻ ശ്രാവൺ മുകേഷ്, ചിത്രം വൈറൽ "
english_title: "Now Shravan Mukesh has come up with a post about his mother Saritha on the occasion of Mother's Day."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115089/now-shravan-mukesh-has-come-up-with-a-post-about-his-mother-saritha-on-the-occasion-of-mothers-day"
published_at: "2023-05-16T11:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64631d5d7ebfb_saritha.jpg"
keywords: []
---

# അമ്മ സരിതയ്ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് നടൻ ശ്രാവൺ മുകേഷ്, ചിത്രം വൈറൽ 

> **Lead Summary:** അച്ഛൻ മുകേഷിന്റേയും അമ്മ സരിതയുടേയും പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയയാളാണ് മലയാളത്തിലെ യുവ നടനും ഡോക്ടറുമായ ശ്രാവൺ മുകേഷ്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ശ്രാവണിന് സാധിച്ചിട്ടുണ്ട്. 

## Article Content

അച്ഛൻ മുകേഷിന്റേയും അമ്മ സരിതയുടേയും പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയയാളാണ് മലയാളത്തിലെ യുവ നടനും ഡോക്ടറുമായ ശ്രാവൺ മുകേഷ്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ശ്രാവണിന് സാധിച്ചിട്ടുണ്ട്. 

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് ശ്രാവൺ.  ഭർത്താവ് മുകേഷുമായി പിരിഞ്ഞശേഷം മക്കളെ കൂടുതൽ ശ്ര​ദ്ധിക്കുന്നതിലേക്കും മറ്റുമായി തിരിഞ്ഞു. അമ്മ സരിതയോടുള്ള തന്റെ അതിരറ്റ സ്നേഹത്തെ കുറിച്ച് എപ്പോഴും വാചാലനാകുന്ന ഒരാൾ കൂടിയാണ് ശ്രാവൺ മുകേഷ്.

ശ്രാവണിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ അമ്മ സരിതയാണ് നിറഞ്ഞ് നിൽക്കുന്നത്. ഇപ്പോഴിതാ മാതൃദിനത്തോട് അനുബന്ധിച്ച് അമ്മ സരിതയെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശ്രാവൺ മുകേഷ്.

കൈക്കുഞ്ഞായിരിക്കുമ്പോൾ അമ്മ സരിതയ്ക്കൊപ്പമുള്ള ചിത്രവും വളർന്നശേഷം അമ്മ സരിതയ്ക്കൊപ്പമുള്ള ചിത്രവുമാണ് ശ്രാവൺ മുകേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി മദേഴ്സ് ഡെയെന്ന് കുറിച്ച ശേഷം മദർ, ഫാമിലി, ​ഗ്രേറ്റ്ഫുൾ എന്നീ ​ഹാഷ് ടാ​ഗുകൾ കൂടി ശ്രാവൺ മുകേഷ് കുറിച്ചിട്ടുണ്ട്.

മക്കളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ മാത്രമാണ് സരിതയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. അതുകൊണ്ട് നിരവധി പേരാണ് അമ്മ സരിതയോട് തങ്ങളുടെ മദേഴ്സ് ഡെ വിഷസ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ പ്രോക്ഷകർക്ക് പരിചിതയായ താരമാണ് സരിത. എണ്‍പതുകളില്‍ തിളങ്ങിയ താരത്തിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115089/now-shravan-mukesh-has-come-up-with-a-post-about-his-mother-saritha-on-the-occasion-of-mothers-day)