---
title: "പല വര്‍ഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി; ശ്രീനിവാസന്റെ  ആരോഗ്യസ്ഥിതിയെക്കുറിച്ച് മകന്‍ ധ്യാന്‍"
english_title: "Now the words of his son Dhyan about his health condition are noteworthy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/115075/now-the-words-of-his-son-dhyan-about-his-health-condition-are-noteworthy"
published_at: "2023-05-16T10:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463180e96f72_sreenivasan.jpg"
keywords: []
---

# പല വര്‍ഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി; ശ്രീനിവാസന്റെ  ആരോഗ്യസ്ഥിതിയെക്കുറിച്ച് മകന്‍ ധ്യാന്‍

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ശ്രീനിവാസൻ . നടനെപോലെതന്നെ നടന്റെ മക്കളും ഇന്ന് മലയാള സിനിമയിൽ പലമേഖലകളിലായി തിളങ്ങി നിൽക്കുകയാണ് .

## Article Content

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ശ്രീനിവാസൻ . നടനെപോലെതന്നെ നടന്റെ മക്കളും ഇന്ന് മലയാള സിനിമയിൽ പലമേഖലകളിലായി തിളങ്ങി നിൽക്കുകയാണ് .

വളരെ നാളുകളായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകന്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിഗരറ്റ് വലി ശ്രീനിവാസന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് ധ്യാന്‍ പറഞ്ഞു.

കാന്‍ ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നുപറച്ചില്‍. ‘ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്, സിഗരറ്റ് വലിയില്ലെങ്കില്‍ അതിനേക്കാള്‍ മരിക്കുന്നതാണെന്നാണ് അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ പറഞ്ഞത്. അത്ര മാത്രം അഡിക്ഷനായി.

പക്ഷെ ഇപ്പോള്‍ വലിക്കുന്നില്ല. പല വര്‍ഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി. ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ എന്തുകൊണ്ട് അസുഖം വന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയില്‍ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാന്‍ പറ്റില്ല,’ ധ്യാന്‍ പറഞ്ഞു.

എന്തുകൊണ്ട് വലിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ഭയങ്കര തോട്ട് പ്രൊവോക്കിംഗ് ആണ്, എന്റെ കൂടെയുള്ളവരൊക്കെ പുകവലിച്ചിരുന്നു. ഞാനൊരു പാസീവ് സ്‌മോക്കറായിരിക്കുന്നതിനേക്കാള്‍ നല്ലത് ആക്ടീവ് സ്‌മോക്കറായിരിക്കുന്നതെന്നാണെന്നാണ് അന്ന് പറഞ്ഞ കാരണങ്ങള്‍. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115075/now-the-words-of-his-son-dhyan-about-his-health-condition-are-noteworthy)