---
title: "സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകള്‍ ഇടുന്നത് ജോലിയും കൂലിയും ഇല്ലാത്തവർ-  മംമ്ത മോഹന്‍ദാസ്"
english_title: "Bad comments on social media are made by people who have no job and no salary - Mamta Mohandas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115062/bad-comments-on-social-media-are-made-by-people-who-have-no-job-and-no-salary-mamta-mohandas"
published_at: "2023-05-16T10:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646307aa32e22_mamtha.jpg"
keywords: []
---

# സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകള്‍ ഇടുന്നത് ജോലിയും കൂലിയും ഇല്ലാത്തവർ-  മംമ്ത മോഹന്‍ദാസ്

> **Lead Summary:** **** ജോലിയും കൂലിയും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകള്‍ ഇടുന്നതെന്ന് നടി മംമ്ത മോഹന്‍ദാസ്.

## Article Content

**** ജോലിയും കൂലിയും ഇല്ലാത്തവരാണ് സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകള്‍ ഇടുന്നതെന്ന് നടി മംമ്ത മോഹന്‍ദാസ്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം കാരണം രാജാവിനെ പോലെയായി എന്നാണ് ഇപ്പോള്‍ ആളുകള്‍ കരുതുന്നതെന്നും മംമ്ത ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹേറ്റ് കമന്റുകള്‍ ഇടുന്നവര്‍ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും താരം തുറന്നടിച്ചു. തന്റെ ഫോട്ടോയ്ക്ക് താഴെ നല്ല കമന്റുകള്‍ ഇടുന്നവര്‍ തന്നെ ഫോളോ ചെയ്യാറില്ലെന്നും താരം പറഞ്ഞു.

*

നല്ല കമന്റുകള്‍ ഇടുന്നവര്‍ നല്ല ജോലിയും ചിന്താഗതിയും ഉള്ളവര്‍ ആയിരിക്കുമെന്നും, എന്നാല്‍ മോശം കമന്റുകള്‍ ഇടുന്നവര്‍ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നവര്‍ ആയിരിക്കുമെന്നും മംമ്ത പറയുന്നു.

ഒരാള്‍ പുറത്ത് നിന്ന് കാണിക്കുന്നതും അവരുടെ വ്യക്തിപരമായ ജീവിതവും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടാകുമെന്നും, ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഒരു പൊതുബോധത്തില്‍ നിന്നുകൊണ്ട് പ്രതികരിക്കുന്നതെന്നും നടി പറയുന്നു.

'സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ രാജാവാണെന്നാണ്. ഇവര്‍ക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യല്‍ മീഡിയയിലെ പകുതിയിലധികം പേരും ഹേറ്റേഴ്‌സ് ആണ്.*

* *

*പിന്നെ എന്തിനാണ് ഫോളോ ചെയ്യുന്നത്? എനിക്ക് ഹേറ്റ് കമന്റ് ഇടുന്ന കുറെ ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. നല്ല കമന്റുകള്‍ ഇടുന്നവര്‍ ഫോളോ ചെയ്യുന്നുമില്ല. നല്ല കമന്റുകള്‍ ഇടുന്നവര്‍ എം.ഡിയോ നല്ല ജോലി ഉള്ളവരോ ആയിരിക്കും. കുറച്ച്‌ അറിവുള്ള ആളുകള്‍ ഫോളോ ചെയ്തിരുന്നുവെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്'*, മംമ്ത പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115062/bad-comments-on-social-media-are-made-by-people-who-have-no-job-and-no-salary-mamta-mohandas)