---
title: "'ആന്റണിയുടെ അമ്മയെ അവസാനമായി കാണാനെത്തി സുചിത്രയും സുപ്രിയയും' -ചിത്രങ്ങൾ പുറത്ത് "
english_title: "'Suchitra and Supriya come to see Antony's mother for the last time' - pictures out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114997/suchitra-and-supriya-come-to-see-antonys-mother-for-the-last-time-pictures-out"
published_at: "2023-05-15T21:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646256e4a4dd7_ANTONY.jpg"
keywords: []
---

# 'ആന്റണിയുടെ അമ്മയെ അവസാനമായി കാണാനെത്തി സുചിത്രയും സുപ്രിയയും' -ചിത്രങ്ങൾ പുറത്ത് 

> **Lead Summary:** **[ ** നിര്‍മാതാവ് ആന്റണി അമ്മയെ അവസാനമായി കാണാനെത്തി സുചിത്രയും സുപ്രിയയും, ചിത്രങ്ങൾ പുറത്ത്.

## Article Content

**[ ** നിര്‍മാതാവ് ആന്റണി അമ്മയെ അവസാനമായി കാണാനെത്തി സുചിത്രയും സുപ്രിയയും, ചിത്രങ്ങൾ പുറത്ത്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം തുടങ്ങിയ മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച്ച രാവിലെ നടന്നു.

അനവധി സിനിമാപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സുപ്രിയ മേനോന്‍, സുചിത്ര മോഹന്‍ലാല്‍, ഇടവേള ബാബു, ബാബുരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ വസതിയിലെത്തി.

മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാക്കളിലൊരാളാണ് ആന്റണി പെരുമ്ബാവൂര്‍. നടന്‍ മോഹന്‍ലാലിന്റെ സഹായിയായാണ് ആന്റണി സിനിമോലോകത്തെത്തുന്നത്. പിന്നീട് ആശിര്‍വാദ് സിനിമാസ് എന്ന പേരില്‍ നിര്‍മാണ കമ്ബനി ആരംഭിക്കുകയായിരുന്നു.

നരസിംഹം, രാവണപ്രഭു, നരന്‍, രസതന്ത്രം, ദൃശ്യം, ഒപ്പം, ലൂസിഫര്‍, മരയ്ക്കാര്‍ തുടങ്ങി അനവധി ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'എലോണ്‍' ആണ് അവസാനമായി നിര്‍മിച്ച ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/114997/suchitra-and-supriya-come-to-see-antonys-mother-for-the-last-time-pictures-out)