---
title: "'ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നു'; ആരോഗ്യ വിവരങ്ങള്‍ പങ്കുവച്ച്‌ ഗായിക "
english_title: "'I am coming back to life'; Singer shared health information"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114990/i-am-coming-back-to-life-singer-shared-health-information"
published_at: "2023-05-15T21:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462534ddb284_JAYASREE.jpg"
keywords: []
---

# 'ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നു'; ആരോഗ്യ വിവരങ്ങള്‍ പങ്കുവച്ച്‌ ഗായിക 

> **Lead Summary:** **ആ**രോഗ്യ വിവരങ്ങള്‍ പങ്കുവച്ച്‌ ഗായിക ബോംബെ ജയശ്രീ. അപകട നില തരണം ചെയ്ത് താന്‍ സുഖമായി വരുകയാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

## Article Content

**ആ**രോഗ്യ വിവരങ്ങള്‍ പങ്കുവച്ച്‌ ഗായിക ബോംബെ ജയശ്രീ. അപകട നില തരണം ചെയ്ത് താന്‍ സുഖമായി വരുകയാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

* 'നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു, ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്' *എന്നാണ് കുറിപ്പില്‍ പറയുന്നത്.

മാര്‍ച്ച്‌ 24നാണ് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബേ ജയശ്രീയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് സര്‍ജറിയ്ക്ക് വിധേയയാകുകയും ചെയ്തു.

58 വയസ്സുള്ള ഗായിക ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തില്‍ ഷോ അവതരിപ്പിക്കാനിരിക്കെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114990/i-am-coming-back-to-life-singer-shared-health-information)