---
title: "കാമുകിയുമായി വരുന്ന നടന്റെ ബെഡ് റൂമില്‍ കാത്തിരുന്ന പര്‍വീണ്‍; വിവാദമായി പര്‍വീണ്‍ ബബ്ബി ഡാന്നി പ്രണയം  "
english_title: "Parveen waited in the actor's bedroom with his girlfriend; Controversial Parveen Babbi Danny love story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114983/parveen-waited-in-the-actors-bedroom-with-his-girlfriend-controversial-parveen-babbi-danny-love-story"
published_at: "2023-05-15T20:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64624e0786733_parveen.jpg"
keywords: []
---

# കാമുകിയുമായി വരുന്ന നടന്റെ ബെഡ് റൂമില്‍ കാത്തിരുന്ന പര്‍വീണ്‍; വിവാദമായി പര്‍വീണ്‍ ബബ്ബി ഡാന്നി പ്രണയം  

> **Lead Summary:**  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പര്‍വീണ്‍ ബബ്ബി. തന്റെ ബോള്‍ഡ് ലുക്കിലൂടെയും വേഷങ്ങളിലൂടേയുമാണ് പര്‍വീണ്‍ ബബ്ബി പ്രേക്ഷകർക്കിടയിൽ തരാമായി മാറുന്നത്. നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിച്ച് ബോള്‍ഡ് ലുക്കിന്റെ കാര്യത്തിലും കഥാപാത്രത്തിന്റേ കാരത്തിലും ഇന്നത്തെ താരങ്ങള്‍ക്കായുള്ള വഴിവെട്ടിയത് പര്‍വീണ്‍ ആയിരുന്നു.അതുകൊണ്ട് തന്നെ താരത്തിനെതിരെ സദാചാര ആക്രമണവും വിവാദങ്ങളും പതിവായിരുന്നു.

## Article Content

 ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പര്‍വീണ്‍ ബബ്ബി. തന്റെ ബോള്‍ഡ് ലുക്കിലൂടെയും വേഷങ്ങളിലൂടേയുമാണ് പര്‍വീണ്‍ ബബ്ബി പ്രേക്ഷകർക്കിടയിൽ തരാമായി മാറുന്നത്. നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിച്ച് ബോള്‍ഡ് ലുക്കിന്റെ കാര്യത്തിലും കഥാപാത്രത്തിന്റേ കാരത്തിലും ഇന്നത്തെ താരങ്ങള്‍ക്കായുള്ള വഴിവെട്ടിയത് പര്‍വീണ്‍ ആയിരുന്നു.അതുകൊണ്ട് തന്നെ താരത്തിനെതിരെ സദാചാര ആക്രമണവും വിവാദങ്ങളും പതിവായിരുന്നു.

ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ബോള്‍ഡ് തിരഞ്ഞെടുപ്പുകള്‍ നടത്തിയാണ് പര്‍വ്വീണ്‍ വാര്‍ത്തകളില്‍ ഇടം നേടാൻ കാരണം ആയത് . താരത്തന്റെ പ്രണയങ്ങളല്ലൊം തന്നെ വലിയ വാര്‍ത്തകളായിരുന്നു. ചിലതൊക്കെ ഇന്നും ബോളിവുഡ് മറക്കാത്ത വിവാദങ്ങളാണ് ഉണ്ടാക്കിയത് . അതിലൊന്നായിരുന്നു നടന്‍ ഡാന്നി ഡെന്‍സോഗ്പയുമായുള്ള പ്രണയം . ഇന്നും പഴയ തലമുറ ഈ പ്രണയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ഇരുവരും ഏറെ നാള്‍ ലിവിംഗ് ടുഗദറിലുമായിരുന്നു. പിന്നീട് പിരിഞ്ഞുവെങ്കിലും പര്‍വീണും ഡാനിയും സുഹൃത്തുക്കളായി തുടരുകയുകയായിരുന്നു.

സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മുതല്‍ സംവിധായകന്‍ മഹേഷ് ഭട്ട് വരെ പര്‍വീണിന്റെ കാമുകന്മാരുടെ പട്ടികയിലുണ്ട്. ബച്ചനുമായുള്ള പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഗോസിപ്പ് കോളങ്ങള്‍ ഏറെ നാള്‍ ആ കഥ ആഘോഷിച്ചിരുന്നു. അതെ സമയം മഹേഷ് ഭട്ടുമായുള്ള പ്രണയം വലിയ വിവാദത്തിലാണ് അവസാനിച്ചത്. ഇരുവരും ലിവിംഗ് ടുഗദറിലായിരുന്നു. എന്നാൽ ഡാനി ഒരിക്കലും പര്‍വീണിനക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. ''ഞങ്ങള്‍ നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ആ കാലത്ത് അത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഞങ്ങള്‍ പിന്നീട് പിരിഞ്ഞു. നല്ല രീതിയിലാണ് പിരിഞ്ഞത്. തുടര്‍ന്നും സുഹൃത്തുക്കളായി തുടര്‍ന്നു'' എന്നാണ് ഡാനി പറഞ്ഞത്. ഈ പ്രണയം തകര്‍ന്ന ശേഷം മറ്റ് പ്രണയങ്ങളില്‍ ചെന്നെത്തുകയും ചെയ്തിരുന്നു ഡാനിയും പര്‍വീണും. പര്‍വീണ്‍ പിന്നീട് കിരണ്‍ ബേദിയുമായി പ്രണയത്തിലായപ്പോള്‍ ഡാനി നടി കിമ്മുമായി പ്രണത്തിലായി. താനും കിമ്മും ഡിന്നറിനായി വീട്ടിലെത്തുമ്പോള്‍ പര്‍വീണ്‍ പലപ്പോഴും വീട്ടിലേക്ക് കയറി വരുമായിരുന്നുവെന്നാണ് ഡാനി പറയുന്നത്.

''മുന്‍ കാമുകി നിങ്ങളുടെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അത് കാമുകിയ്ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും. ഏതൊരു പെണ്‍കുട്ടിയ്ക്കും അത് ബുദ്ധിമുട്ടാകും. ഞാന്‍ കിമ്മിനേയും കൂട്ടി വീട്ടിലെത്തുമ്പോള്‍ എന്റെ ബെഡ് റൂമില്‍ പര്‍വീണ്‍ ഉണ്ടാകും. വിസിആറില്‍ സിനിമയും കണ്ടു കൊണ്ട് ഇരിക്കുകയായിരിക്കും'' എന്നാണ് ഒരിക്കല്‍ ഡാനി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114983/parveen-waited-in-the-actors-bedroom-with-his-girlfriend-controversial-parveen-babbi-danny-love-story)