---
title: "ഒരു പ്രായം കഴിയുമ്പോൾ കുറച്ച് കുറച്ച് നിർത്തണം, അച്ഛന്റെ ഇന്നത്തെ സ്ഥിതി അപ്രതീക്ഷിതമല്ല; ധ്യാൻ ശ്രീനിവാസൻ"
english_title: "Dhyan's words about Srinivasan's health condition and his married life are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114961/dhyans-words-about-srinivasans-health-condition-and-his-married-life-are-getting-attention-now"
published_at: "2023-05-15T19:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646239063675a_sreenivasan.jpg"
keywords: []
---

# ഒരു പ്രായം കഴിയുമ്പോൾ കുറച്ച് കുറച്ച് നിർത്തണം, അച്ഛന്റെ ഇന്നത്തെ സ്ഥിതി അപ്രതീക്ഷിതമല്ല; ധ്യാൻ ശ്രീനിവാസൻ

> **Lead Summary:** മലയാള സിനിമയിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ അഭിമുഖങ്ങളിലൂടെയാണ് അടുത്ത കാലത്ത് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറേ നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. നടൻ ശാരീരികമായി ഏറെ ക്ഷീണിക്കുകയും ചെയ്തു. 

## Article Content

മലയാള സിനിമയിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ അഭിമുഖങ്ങളിലൂടെയാണ് അടുത്ത കാലത്ത് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറേ നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. നടൻ ശാരീരികമായി ഏറെ ക്ഷീണിക്കുകയും ചെയ്തു. 

ശ്രീനിവാസന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ധ്യാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു നടൻ. 'ഞാനതിനെ വേറെ രീതിയിലാണ് കാണുന്നത്. പ്രായമാവുമ്പോൾ അസുഖങ്ങൾ വരും. ശീലങ്ങളാണ് പുള്ളിയെ ബാധിച്ചത്. എഴുതുന്ന സമയത്ത് ഭയങ്കരമായി വലിക്കുമായിരുന്നു'.

'എന്തുകൊണ്ട് വലിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഭയങ്കര തോട്ട് പ്രൊവോക്കിം​ഗ് ആണ്, എന്റെ കൂടെയുള്ളവരൊക്കെ പുകവലിച്ചിരുന്നു. ഞാനൊരു പാസീവ് സ്മോക്കറായിരിക്കുന്നതിനേക്കാൾ നല്ലത് ആക്ടീവ് സ്മോക്കറായിരിക്കുന്നതെന്നാണെന്നാണ് അന്ന് പറഞ്ഞ കാരണങ്ങൾ. ഇന്ന് ഞാനും വലിക്കുന്നു.

നമുക്ക് അതിന്റെ ദൂഷ്യവശങ്ങൾ അറിയാഞ്ഞാട്ടാണോ. ഒരു പ്രായം കഴിയുമ്പോൾ കുറച്ച് കുറച്ച് നിർത്തണം' 'ശീലങ്ങൾ ജീവിതത്തിന്റെ ഭാ​ഗമാവുകയാണ്, സി​ഗരറ്റ് വലിയില്ലെങ്കിൽ അതിനേക്കാൾ മരിക്കുന്നതാണെന്നാണ് അച്ഛൻ ആശുപത്രിയിൽ നിന്ന് വന്നപ്പോൾ പറഞ്ഞത്. അത്ര മാത്രം അഡിക്ഷനായി.

പക്ഷെ ഇപ്പോൾ വലിക്കുന്നില്ല. പല വർഷങ്ങളായി അച്ഛന് ഇത് പോലുള്ള പ്രശ്നങ്ങൾ വന്ന് തുടങ്ങി. ഇപ്പോൾ ആ ഒരു അവസ്ഥയിൽ എത്തുമ്പോൾ എന്തുകൊണ്ട് അസുഖം വന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയിൽ അച്ഛനെ ചിന്തിച്ചിരുന്നില്ലെന്ന് പറയാൻ പറ്റില്ല,' ധ്യാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114961/dhyans-words-about-srinivasans-health-condition-and-his-married-life-are-getting-attention-now)