---
title: "പൂച്ചയെ സഹായിക്കുന്ന മുയൽ, പരിശ്രമം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ "
english_title: "Rabbit helping the cat, social media applauds the effort"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114924/rabbit-helping-the-cat-social-media-applauds-the-effort"
published_at: "2023-05-15T15:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646206a8e0339_viral.jpg"
keywords: []
---

# പൂച്ചയെ സഹായിക്കുന്ന മുയൽ, പരിശ്രമം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ 

> **Lead Summary:** പരസ്പരം മനസിലാക്കുകയും സഹായിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് നാം ഒരു നല്ല സാമൂഹ്യജീവി ആകുന്നത്. എന്നാൽ, ഈ പരസ്പരം സഹായിക്കലും കരുണയും ഒന്നും മനുഷ്യരിൽ മാത്രം ഉള്ളതല്ല. മൃ​ഗങ്ങളിലും പക്ഷികളിലും മറ്റ് ജീവികളിലും അത് കാണാറുണ്ട്. 

## Article Content

പരസ്പരം മനസിലാക്കുകയും സഹായിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് നാം ഒരു നല്ല സാമൂഹ്യജീവി ആകുന്നത്. എന്നാൽ, ഈ പരസ്പരം സഹായിക്കലും കരുണയും ഒന്നും മനുഷ്യരിൽ മാത്രം ഉള്ളതല്ല. മൃ​ഗങ്ങളിലും പക്ഷികളിലും മറ്റ് ജീവികളിലും അത് കാണാറുണ്ട്. 

ഇപ്പോൾ അങ്ങനെ വൈറലാവുന്നത് ഒരു മുയലിന്റെ വീഡിയോയാണ്. ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ലോകമെമ്പാടുമുള്ള മൃ​ഗസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഒരിടത്ത് കുടുങ്ങിപ്പോയ മുയലിനെ രക്ഷിക്കുന്നതിന് വേണ്ടി നിർത്താതെ മണ്ണ് മാന്തി മാറ്റുന്ന മുയലാണ് വീഡിയോയിൽ.

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണാൻ സാധിക്കുന്നത് മുയൽ നിർത്താതെ മണ്ണ് മാന്തുന്നതാണ്. എന്നാലും എന്തിനാവും മുയലിങ്ങനെ തിരക്കിട്ട് മണ്ണ് മാന്തുന്നത് എന്ന് വീഡിയോ കാണുന്ന ആരായാലും ഒന്നു ചിന്തിച്ച് പോകും. എന്നാലും ഒരു മടിയും കൂടാതെ മുയൽ താൻ ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്.

മണ്ണ് മാന്തുന്നതിനിടയിൽ മറുപുറത്ത് നിൽക്കുന്ന പൂച്ചയ്ക്ക് ഇപ്പുറം കടക്കാൻ കഴിയുന്നുണ്ടോ എന്ന് മുയൽ ഇടയ്ക്ക് നോക്കുന്നുണ്ട്. എന്നാൽ, പൂച്ചയ്ക്ക് ഇപ്പുറം കടക്കാൻ സാധിക്കുന്നില്ല എന്ന് മനസിലാക്കുന്നതോടെ പൂർവാധികം ശക്തിയോടെ മുയൽ പിന്നെയും ശ്രമിക്കുന്നു. ഒടുവിൽ അതിന്റെ പരിശ്രമം ലക്ഷ്യത്തിലെത്തുകയും പൂച്ചയ്ക്ക് ഇപ്പുറം വരാൻ സാധിക്കുകയും ചെയ്യുന്നു.

[**https://twitter.com/i/status/1657445384858537985**](https://twitter.com/i/status/1657445384858537985)

പൂച്ച പുറത്ത് വരുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്നും മാറുന്ന മുയലിനെയും പിന്നാലെ പുറത്ത് വരുന്ന പൂച്ചയേയും വീഡിയോയിൽ കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃ​ഗങ്ങളും ഇങ്ങനെ പരസ്പരം സഹായിക്കും എന്നാണ് പലരുടേയും കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114924/rabbit-helping-the-cat-social-media-applauds-the-effort)