---
title: " മകന്റെ മുഖം ആദ്യമായി കാണിച്ച് താരം; ദമ്പതികള്‍ക്ക് ആശംസയുമായി  ആരാധകർ  "
english_title: "Now Shamna has shown her son's face for the first time through social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114912/now-shamna-has-shown-her-sons-face-for-the-first-time-through-social-media"
published_at: "2023-05-15T14:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461f0c0ead24_shamnakasim.jpg"
keywords: []
---

#  മകന്റെ മുഖം ആദ്യമായി കാണിച്ച് താരം; ദമ്പതികള്‍ക്ക് ആശംസയുമായി  ആരാധകർ  

> **Lead Summary:** പ്രേക്ഷകയുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസീം. കഴിഞ്ഞ ഏപ്രിലിലാണ് താരം അമ്മയായത്. ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല.

## Article Content

പ്രേക്ഷകയുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസീം. കഴിഞ്ഞ ഏപ്രിലിലാണ് താരം അമ്മയായത്. ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല.

ഇപ്പോഴിതാ മകന്റെ മുഖം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ കാണിച്ചിരിക്കുകയാണ് ഷംന. മാതൃദിനത്തിലായിരുന്നു ഷംന കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

**

ഞങ്ങളുടെ രാജകുമാരന്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് ഷംന കുറിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയും ഫോട്ടോയില്‍ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസയുമായി രംഗത്തെത്തിയത്.

ഷാനിദ് ആസിഫ് അലിക്കും ഷംന കാസീമിനും ഏപ്രില്‍ നാലിനാണ് ആണ്‍കുഞ്ഞ് ജനിക്കുന്നത്. ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാല്‍ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നല്‍കുക ആയിരുന്നു.

[https://www.instagram.com/shamnakasim/?utm_source=ig_embed&ig_rid=182416c1-5ef9-42e4-bbb3-5d6a37a739c8**](https://www.instagram.com/shamnakasim/?utm_source=ig_embed&ig_rid=182416c1-5ef9-42e4-bbb3-5d6a37a739c8)

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. പിന്നീട് മലയാളം തമിഴ് തെലുങ്ക് സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം.

### Related Links & Sources
- [Original Story Source](https://moviemax.in/news/114912/now-shamna-has-shown-her-sons-face-for-the-first-time-through-social-media)