---
title: "റീഎന്‍ട്രിയ്ക്ക് അവര്‍ക്ക് ഡോക്ടര്‍മാരെ മതി, ഞാന്‍ പ്ലസ് ടുവാണ്; റോബിന്റെ തിരിച്ചുവരവില്‍ ജാസ്മിന്‍ കലിപ്പില്‍"
english_title: "They need doctors for reentry, I am plus two; Jasmine Kalipil on Robin's return"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114892/they-need-doctors-for-reentry-i-am-plus-two-jasmine-kalipil-on-robins-return"
published_at: "2023-05-15T13:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461e92c61a79_jasmin.jpg"
keywords: []
---

# റീഎന്‍ട്രിയ്ക്ക് അവര്‍ക്ക് ഡോക്ടര്‍മാരെ മതി, ഞാന്‍ പ്ലസ് ടുവാണ്; റോബിന്റെ തിരിച്ചുവരവില്‍ ജാസ്മിന്‍ കലിപ്പില്‍

> **Lead Summary:** ** ര**സകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. അടിയും വഴക്കും ഇണക്കവും പിണക്കവും സൗഹൃദവുമൊക്കെയായി താരങ്ങള്‍ മുന്നോട്ട് പോകുന്നു. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കയ്യാങ്കളിയ്ക്ക് യാതൊരു പഞ്ഞവുമില്ല. എന്നാല്‍ പോയ സീസണുകളുമായി വച്ചു നോക്കുമ്പോള്‍ അത്രയ്ക്കങ്ങ് പ്രേക്ഷകരെ നേടാന്‍ ബിഗ് ബോസിന് സാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍.

## Article Content

** ര**സകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. അടിയും വഴക്കും ഇണക്കവും പിണക്കവും സൗഹൃദവുമൊക്കെയായി താരങ്ങള്‍ മുന്നോട്ട് പോകുന്നു. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കയ്യാങ്കളിയ്ക്ക് യാതൊരു പഞ്ഞവുമില്ല. എന്നാല്‍ പോയ സീസണുകളുമായി വച്ചു നോക്കുമ്പോള്‍ അത്രയ്ക്കങ്ങ് പ്രേക്ഷകരെ നേടാന്‍ ബിഗ് ബോസിന് സാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍.

മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഷോയില്‍ കാര്യമായ കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴും ഒരേ ദിശയിലാണ് ബിഗ് ബോസ് വീട് പോകുന്നത്. ടാസ്‌കുകള്‍ പലതും പൂര്‍ത്തിയാകാതെ അവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മികച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ വൈല്‍ഡ് കാര്‍ഡിലൂടെ വന്ന ഹനാനും ഒമര്‍ ലുലുവമൊക്കെ വളരെ കുറച്ചു നാള്‍ മാത്രമാണ് ബിഗ് ബോസ് വീടിനകത്ത് നിന്നത്. ഇപ്പോഴിതാ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡായ അനു ജോസഫും ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുകയാണ്. എന്നാല്‍ അനുവിന്റെ വരവും ഷോയുടെ റേറ്റിംഗിന് കാര്യമായ ബൂസ്റ്റ് നല്‍കിയിട്ടില്ലെന്ന് വേണം സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ഷോ കൂടുതല്‍ ആവേശകരമാക്കാന്‍ ഒരു ട്വിസ്റ്റുമായി എത്തുകയാണ് ബിഗ് ബോസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് മുന്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടുമെത്തുകയാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച പ്രൊമോയിലൂടെയാണ് രണ്ടു പേര്‍ വീണ്ടുമെത്തുന്നതായി ബിഗ് ബോസ് അറിയിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരികെ വരുന്നത് റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറുമാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയാകെ ഉണര്‍ന്നിരിക്കുകയാണ്.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും എത്തുന്നത് മത്സരാര്‍ത്ഥികളായിട്ടല്ല. നാല് ദിവസത്തേക്കാണ് റോബിനും രജിത്തും ബിഗ് ബോസ് വീട്ടിലെത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ റോബിന്‍ തിരികെ വരുന്നതിനെക്കുറിച്ചുള്ള ജാസ്മിന്‍ എം മൂസയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം. റോബിനും ജാസ്മിനും ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും വലിയ ചിരവൈരികളാണ്.

റോബിന്റെ പുറത്താകലും ജാസ്മിന്റെ ഇറങ്ങിപ്പോക്കുമൊക്കെ പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്റെ ഇന്‍ബോക്‌സ് മെസേജുകള്‍ കൊണ്ട് നിറയുകയാണ്. എനിക്ക് ഇത്രയല്ലേ പറയാന്‍ ഉള്ളൂ. ഞാന്‍ പ്ലസ് റ്റു വരെ അല്ലെ പഠിച്ചിട്ടൊള്ളൂ. അവര്‍ക്ക് റീ എന്‍ട്രിക്ക് ഡോക്ടേഴ്‌സിനെ മതി എന്നാണ് ജാസ്മിന്റെ രസകരമായ പ്രതികരണം.. മതി എന്നല്ല അത് ഒരു നിബന്ധനയാണ്.

മാത്രമല്ല ഫിസിക്കല്‍ അസോള്‍ട്ടിന് ആണല്ലോ ഔട്ട് ആയതും. അതിലൂടെ ആണല്ലോ മറ്റേ വ്യക്തിയും ഔട്ട് ആകുന്നത്. അപ്പോള്‍ കോംബോ ആയി കയറ്റണം എന്നാകുമെന്നും ജാസ്മിന്‍ പറയുന്നു. ബിഗ് ബോസ് ചരിത്രത്തില്‍ ഇറങ്ങി പോയതായി വേറെ ആരും ഇല്ല. എല്ലാവരെയും ചവിട്ടി പുറത്താക്കിയതേ ഉള്ളൂ. അത്‌കൊണ്ട് കോംബോ ആയി എനിക്ക് വരാന്‍ ഒരാള്‍ ഇല്ലെന്നും ജാസ്മിന്‍ പറയുന്നു. ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ ഏക മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍.

റോബിനെ കളിയാക്കാനും ജാസ്മിന്‍ മറക്കുന്നില്ല. എനിക്ക് ഡോക്‌റേറ്റ് ഇല്ലാത്തത് കൊണ്ടും, രണ്ടു ദിവസം കൊണ്ട് എനിക്ക് ഡോക്ടറേറ്റ് കിട്ടാനുള്ള കോണ്‍ടാക്റ്റ് ഇല്ലാത്തതുകൊണ്ടും എനിക്ക് വരാന്‍ ആകില്ല. എന്‌ജോയ് ചെയ്യൂ മാക്‌സിമം എന്നും ജാസ്മിന്‍ പറയുന്നു. അണികളോട് പറയാന്‍ ഉള്ളത് ഇവര്‍ നാല് ദിവസത്തേക്ക് ആണ് പോകുന്നത്. വോട്ട് ആര്‍ക്ക് കൊടുക്കും എന്ന കണ്‍ഫ്യൂഷന്‍ ആര്‍ക്കും വേണ്ട എന്നും ജാസ്മിന്‍ മറ്റൊരു വീഡിയോയില്‍ പറയുന്നു.

ഇത് ചാനലിന്റെ ഒരു ബ്രില്യന്റ് മൂവ് ആണ്.ഈ പറഞ്ഞ രണ്ട സീസണിലും രാജാവിന് പട്ടം ചൂടിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് രണ്ടാളുകളെ വിട്ടിട്ടുണ്ട്. ഇത്തവണ രാജാവിന് എന്തായാലും കിരീടം ആണിയിക്കണം എന്നാണ് ജാസ്മിന്‍ പറയുന്നത്. പേടിക്കരുത് പതറരുത്. വോട്ടിങ് ഒക്കെ ആ രീതിയില്‍ തന്നെ പൊയ്‌ക്കൊള്ളുക, ജയ് എന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ പ്രതികരണം വൈറലായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114892/they-need-doctors-for-reentry-i-am-plus-two-jasmine-kalipil-on-robins-return)