---
title: " റെനീഷ ഐ ലവ് യു.., കാത്തുവെച്ച ലോക്കറ്റ് റെനീഷയുടെ കഴുത്തിലണിയിച്ച് അഞ്‍ജൂസ്"
english_title: "Anjus puts a locket on Reneesha's neck"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114886/anjus-puts-a-locket-on-reneeshas-neck"
published_at: "2023-05-15T13:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461e34b322f2_bb.jpg"
keywords: []
---

#  റെനീഷ ഐ ലവ് യു.., കാത്തുവെച്ച ലോക്കറ്റ് റെനീഷയുടെ കഴുത്തിലണിയിച്ച് അഞ്‍ജൂസ്

> **Lead Summary:** ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഞ്‍ജൂസും റെനീഷയും സെറീനയും. റെനീഷ റഹ്‍മാനോട് തനിക്ക് പ്രണയമാണെന്ന് അഞ്‍ജൂസ് തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു കാമുകിയുണ്ടെങ്കിലും ടോം ബോയിയായ തനിക്ക് റെനീഷയോട് പ്രണയമാണെന്ന് അഞ്‍ജൂസ് വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഞ്‍ജൂസും റെനീഷയും സെറീനയും. റെനീഷ റഹ്‍മാനോട് തനിക്ക് പ്രണയമാണെന്ന് അഞ്‍ജൂസ് തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു കാമുകിയുണ്ടെങ്കിലും ടോം ബോയിയായ തനിക്ക് റെനീഷയോട് പ്രണയമാണെന്ന് അഞ്‍ജൂസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോഴും ആദ്യം അ‍ഞ്‍ജൂസ് പറഞ്ഞത് റെനീഷയോടുള്ള പ്രണയം തന്നെ. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായ സെറീന ആൻ ജോണ്‍സണ്‍, റെനീഷ റഹ്‍മാൻ, അഞ്‍ജൂസ് എന്നിവര്‍ക്കൊപ്പം സാഗറും ജുനൈസും നാദിറയും ആയിരുന്നു ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്.

റെനീഷ സേഫാണെന്ന് മോഹൻലാല്‍ മത്സരാര്‍ഥികളെ ആദ്യം അറിയിച്ചു. മിഥുനെയും സേഫ് ആയി പ്രഖ്യാപിച്ചു. സാഗര്‍, ജുനൈസ് എന്നിവരും സേഫാണെന്ന് മോഹൻലാല്‍ പിന്നീട് പ്രഖ്യാപിച്ചു.

സെറീന, നാദിറ, അഞ്‍ജൂസ് എന്നിവരായിരുന്നു പിന്നീട് ബാക്കിയായത്. തുടര്‍ന്ന് സേഫായത് സെറീന ആയിരുന്നു. അഞ്‍ജൂസിന്റെയും നാദിറയുടെയും വോട്ടിംഗ് ഗ്രാഫ് കാണിക്കുകയായിരുന്നു പിന്നീട് കണ്ടത്. ഒടുവില്‍ ആ പ്രഖ്യാപനം വന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് അഞ്‍ജൂസ് റോഷ് പുറത്തായെന്നും എന്റെ അടുത്തേയ്‍ക്ക് വരൂവെന്നും മോഹൻലാല്‍ പറഞ്ഞു.

സെറീന എന്ന വിളിയായിരുന്നു അഞ്‍ജൂസിന്റെ ആദ്യ പ്രതികരണം. പിന്നീട് റെനീഷയെയും അഞ്‍ജൂസ് വിളിച്ച് തന്റെ പ്രണയം ആവര്‍ത്തിക്കുകയും ചെയ്‍തു. റെനീഷ എനിക്ക് ഒരു ലവ് ഉണ്ട്. പക്ഷേ സ്റ്റില്‍ ഐ ലവ് യു. ഐ ആം ഇറിറ്റേറ്റിംഗ് ഫെല്ലോ. നിന്നെ എനിക്ക് ഒരുപാട് ഇഷ്‍ടാടി, അളിയനെ മറക്കല്ലേ എന്നായിരുന്നു അഞ്‍ജൂസ് റെനീഷയോട് പറഞ്ഞത് ഒരിക്കലുമില്ല എന്ന് മറുപടി പറഞ്ഞ റെനീഷ തക്കുടുവിനെ കാണാൻ വരും എന്നും വ്യക്തമാക്കി.

നിനക്ക് ഞാൻ ഒരു സാധനം തരാൻ മറന്നു പോയിയെന്ന് പറഞ്ഞ് അഞ്‍ജൂസ് പിന്നീട് കിടപ്പുമുറിയിലേക്ക് ഓടിപ്പോയി. ഞാൻ തന്നത് ആരോ എടുത്തതാണ്. നിനക്ക് ഇത് തരാൻ ഞാൻ സൂക്ഷിച്ചുവെച്ചതാണ് എന്ന് വ്യക്തമാക്കി സ്‍നേഹ ലോക്കറ്റ് അഞ്‍ജൂസ് റെനീഷയുടെ കഴുത്തില്‍ അണിയിച്ചു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പോകുമ്പോഴും റെനീഷ ഐ ലവ് യു എന്ന് അഞ്‍ജൂസ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഐ ലവ് യു റ്റുവെന്ന് റെനീഷയും മറുപടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114886/anjus-puts-a-locket-on-reneeshas-neck)