---
title: "ഡോ. റോബിന്‍ വീണ്ടും ബിഗ് ബോസിലേക്ക്, ഒപ്പം രജിത് കുമാറും? ചര്‍ച്ചയായി പുതിയ പ്രൊമോ"
english_title: "Dr. Robin back to Bigg Boss, along with Rajit Kumar? New promo as discussion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114861/dr-robin-back-to-bigg-boss-along-with-rajit-kumar-new-promo-as-discussion"
published_at: "2023-05-15T12:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461d42ade391_robin.jpg"
keywords: []
---

# ഡോ. റോബിന്‍ വീണ്ടും ബിഗ് ബോസിലേക്ക്, ഒപ്പം രജിത് കുമാറും? ചര്‍ച്ചയായി പുതിയ പ്രൊമോ

> **Lead Summary:** ബിഗ് ബോസ് മലയാളം അഞ്ചാമത്തെ സീസണിന്റെ അമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈയവസരത്തില്‍ ബിഗ് ബോസിന്റെ പുതിയൊരു അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.

## Article Content

ബിഗ് ബോസ് മലയാളം അഞ്ചാമത്തെ സീസണിന്റെ അമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈയവസരത്തില്‍ ബിഗ് ബോസിന്റെ പുതിയൊരു അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.

”അവര്‍ വീണ്ടും വരുന്നു… കാത്തിരിക്കൂ കളി മാറും…” എന്ന ക്യാപ്ഷനോടെ എത്തിയ പ്രൊമോയാണ് ശ്രദ്ധ നേടുന്നത്. ഇതോടെ ആരൊക്കെയാണ് തിരികെ വരുന്നത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

മുന്‍കാല സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളെയാണ് ഈ സീസണില്‍ കൊണ്ടു വരാന്‍ പോകുന്നത്. പ്രൊമോയില്‍ കാണിക്കുന്ന രണ്ട് പേരും ആരാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.

വരാന്‍ പോകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ സീസണില്‍ വന്‍ പ്രേക്ഷക പിന്തുണ ലഭിച്ച ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. മറ്റൊന്ന് രണ്ടാമത്തെ സീസണില്‍ ഏറെ പിന്തുണ ലഭിച്ച രജിത് കുമാറിന്റെ പേരാണ് ഉയരുന്നത്.

റോബിന്റെയും രജിത് കുമാറിന്റെയും രൂപസാദൃശ്യമുള്ള ചിത്രങ്ങളാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം, ഇതാദ്യമായാണ് മലയാളം ബിഗ് ബോസില്‍ മുന്‍ മത്സാര്‍ത്ഥികള്‍ എത്തുന്നത്.

തമിഴ്, ഹിന്ദി ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികള്‍ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. മലയാളത്തിലും ഈയൊരു രീതി പിന്തുടരുന്നത് ഷോയ്ക്ക് റേറ്റിംഗ് കൂട്ടാനുള്ള മറ്റൊരു തന്ത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114861/dr-robin-back-to-bigg-boss-along-with-rajit-kumar-new-promo-as-discussion)