ബിഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്

ബിഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്
2023-05-14T23:29:00 | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. കുറച്ച് നാടകീയതയ്‍ക്ക് ഒടുവിലാണ് മോഹൻലാല്‍ ആരാണ് ഇന്ന് പുറത്താകുന്നത് എന്ന് പ്രഖ്യാപിച്ചത്.

ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് അഞ്‍ജൂസ് അളിയനാണ് പടിയിറങ്ങിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായ സെറീന ആൻ ജോണ്‍സണ്‍, റെനീഷ റഹ്‍മാൻ, അഞ്‍ജൂസ് എന്നിവര്‍ക്കൊപ്പം സാഗറും ജുനൈസും നാദിറയും ആയിരുന്നു ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്.

റെനീഷ സേഫാണെന്ന് മോഹൻലാല്‍ അറിയിച്ചു. മിഥുനെയും സേഫ് ആയി പ്രഖ്യാപിച്ചു. സാഗര്‍, ജുനൈസ് എന്നിവരും സേഫാണെന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു.

സെറീന, നാദിറ, അഞ്‍ജൂസ് എന്നിവരായിരുന്നു പിന്നീട് ബാക്കിയായത്. തുടര്‍ന്ന് സേഫായത് സെറീന ആയിരുന്നു. അഞ്‍ജൂസിന്റെയും നാദിറയുടെയും വോട്ടിംഗ് ഗ്രാഫ് കാണിക്കുകയായിരുന്നു പിന്നീട് കണ്ടത്. ഒടുവില്‍ ആ പ്രഖ്യാപനം വന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് അഞ്‍ജൂസ് റോഷ് പുറത്തായെന്നും പുറത്തേയ്‍ക്ക് വരാനും മോഹൻലാല്‍ പറഞ്ഞു.

ഏഴ് കിലോ താൻ കുറഞ്ഞുവെന്ന് അഞ്‍ജൂസ് മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇവിടെ ഞാൻ ആള്‍ക്കാരെ കണ്ടെങ്കിലും ഹൗസില്‍ നിന്ന് വരുന്നതിന് ഒച്ചും ഇഷ്‍ടമല്ലെന്നും അഞ്‍ജൂസ് മോഹൻലാലിനോട് പറഞ്ഞു.

ഇവിടെ ഒരു ആഴ്‍ച എങ്കിലും ഇവിടെ നില്‍ക്കാൻ പറ്റുക എന്നത് ഭയങ്കര പാടാണ്, എളുപ്പമാണെന്ന് വിചാരിക്കുന്നത് ഒട്ടും ശരിയല്ല. വെറുതെ കിട്ടത്തില്ല, വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്, ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് എനിക്ക് അവസരം ലഭിച്ചത്. ഇവിടെ എനിക്ക് 50 ദിവസം നില്‍ക്കാൻ പറ്റിയത് വലിയ കാര്യം. അതില്‍ അഭിമാനുമുണ്ടെന്നും അഞ്‍ജൂസ് പറഞ്ഞു.

Content Highlight: One more out of Bigg Boss

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup