---
title: "കുട്ടിക്കാലത്തെ അനുഭവം ഓര്‍മ്മയുണ്ടല്ലോ അടി കൊള്ളാതെ നോക്കണം; അഖില്‍ മാരാരോട് അമ്മ"
english_title: "Remember the experience of your childhood and you should look without getting beaten; Mother to Akhil Marar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114770/remember-the-experience-of-your-childhood-and-you-should-look-without-getting-beaten-mother-to-akhil-marar"
published_at: "2023-05-14T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461148b7e46e_akhil_1-.jpg"
keywords: []
---

# കുട്ടിക്കാലത്തെ അനുഭവം ഓര്‍മ്മയുണ്ടല്ലോ അടി കൊള്ളാതെ നോക്കണം; അഖില്‍ മാരാരോട് അമ്മ

> **Lead Summary:** [ബിഗ് ബോസ് സീസണ്‍ 5ലെ മത്സാര്‍ത്ഥികളില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകന്റെ വാക്കുകള്‍ പലപ്പോഴും ബിഗ്‌ബോസ് വീട്ടിൽ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ടെങ്കിലും ശക്തമായ മത്സരമാണ് മാരാര്‍ കാഴ്ചവയ്ക്കുന്നത്. കൂടാതെ നിയന്ത്രിക്കാന്‍ കഴിയാത്ത മാരാരുടെ ദേഷ്യത്തിനെതിരെ വിമര്‍ശനങ്ങളും ഉയരാറുണ്ട്.

## Article Content

[ബിഗ് ബോസ് സീസണ്‍ 5ലെ മത്സാര്‍ത്ഥികളില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകന്റെ വാക്കുകള്‍ പലപ്പോഴും ബിഗ്‌ബോസ് വീട്ടിൽ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ടെങ്കിലും ശക്തമായ മത്സരമാണ് മാരാര്‍ കാഴ്ചവയ്ക്കുന്നത്. കൂടാതെ നിയന്ത്രിക്കാന്‍ കഴിയാത്ത മാരാരുടെ ദേഷ്യത്തിനെതിരെ വിമര്‍ശനങ്ങളും ഉയരാറുണ്ട്.

ബിഗ് ബോസ് മാതൃദിന എപ്പിസോഡ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ നിറഞ്ഞിരിക്കുന്നത് . മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അമ്മയോട് പറയേണ്ട കാര്യങ്ങള്‍ എഴുതി വായിക്കാന്‍ ബിഗ് ബോസ് അവസരം നല്‍കിയിരുന്നു. അതിൽ അമ്മയ്ക്ക് വേണ്ടി കവിതയാണ് അഖില്‍ മാരാര്‍ കുറിച്ചത്.

എന്നെ ഞാനാക്കി മാറ്റിയതിന് ഒരായിരം നന്ദി” എന്നും മാരാര്‍ പറഞ്ഞു . പിന്നാലെ അമ്മയുടെ സന്ദേശം വീഡിയോയില്‍ കാണിക്കുകയും ചെയ്തു. ”മോനേ നീ സുഖമായിട്ടിരിക്കുന്നോ. നല്ല പ്രകടനം നീ കാഴ്ചവയ്ക്കുന്നുണ്ട്. ലൈവിലും എപ്പിസോഡിലും നിന്നെ കാണുന്നുണ്ട്. ഇതുപോലെ തന്നെ നല്ല രീതിയില്‍ കളിച്ച് മുന്നോട്ട് പോകുക. കുഞ്ഞുനാളിലെ അനുഭവം അറിയാല്ലോ. അടി കൊള്ളാതെ നോക്കിക്കോളണം” എന്നാണ് അഖിലിന്റെ അമ്മ പറയുന്നത്. അമ്മയുടെ വീഡിയോ സഹമത്സരാര്‍ത്ഥികള്‍ പൊട്ടിച്ചിരിയോടെയാണ് കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114770/remember-the-experience-of-your-childhood-and-you-should-look-without-getting-beaten-mother-to-akhil-marar)