---
title: "'മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു, ഇത് നമ്മൾ സാധാരണക്കാരുടെ വിജയം'; നന്ദി പറഞ്ഞ് ജൂഡ്"
english_title: "'Three and a half crore Malayalis have found a place in their hearts, this is the victory of us common people'; Thanks Jude"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114767/three-and-a-half-crore-malayalis-have-found-a-place-in-their-hearts-this-is-the-victory-of-us-common-people-thanks-jude"
published_at: "2023-05-14T22:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646111a8c1060_jude.jpg"
keywords: []
---

# 'മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു, ഇത് നമ്മൾ സാധാരണക്കാരുടെ വിജയം'; നന്ദി പറഞ്ഞ് ജൂഡ്

> **Lead Summary:** **'2018' **എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി.100 കോടി ക്ലബിനെക്കാൾ സന്തോഷമാണ് മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നതെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. മെയ് 5 ന് പ്രദർശനത്തിനെത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

## Article Content

**'2018' **എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി.100 കോടി ക്ലബിനെക്കാൾ സന്തോഷമാണ് മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നതെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. മെയ് 5 ന് പ്രദർശനത്തിനെത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

'നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം'- ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.ചിത്രം വിജയകരമായി രണ്ടാം വാരം പ്രദർശനം തുടരുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം 8 ദിവസം കൊണ്ട് 75 കോടിയാണ് '2018' നേടിയിരിക്കുന്നത്.

ശനിയാഴ്ച 10 കോടിയാണ് ചിത്രത്തിെന്റെ കളക്ഷൻ. ഈ പ്രകടനം തുടരുകയാണെങ്കിൽ ഉടൻതന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114767/three-and-a-half-crore-malayalis-have-found-a-place-in-their-hearts-this-is-the-victory-of-us-common-people-thanks-jude)