---
title: "അത് എന്തായാലും ഞാൻ അങ്ങ് സഹിച്ചു; കമന്റിന് മറുപടിയുമായി അഭയ ഹിരണ്മയി"
english_title: "Be that as it may, I put up with you; Abhay Hiranmai replied to the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114759/be-that-as-it-may-i-put-up-with-you-abhay-hiranmai-replied-to-the-comment"
published_at: "2023-05-14T21:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646104d6305d6_abhayahiranmayi.jpg"
keywords: []
---

# അത് എന്തായാലും ഞാൻ അങ്ങ് സഹിച്ചു; കമന്റിന് മറുപടിയുമായി അഭയ ഹിരണ്മയി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയ ഹിരണ്മയി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയ ഹിരണ്മയി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. പലപ്പോഴും ബോൾഡ് ലുക്കിൽ ആണ് ഇവർ എത്താറുള്ളത്. അതിനു താഴെ എപ്പോഴും ആരാധകരുടെ നിശിതമായ വിമർശനങ്ങൾ ആയിരിക്കും ഉണ്ടാവുക. എന്നാൽ ഇതൊന്നും താരം ഗൗനിക്കാറില്ല.

എന്നാൽ ചിലപ്പോൾ ചൊറിയാൻ വരുന്ന ആരാധകർക്ക് കട്ടക്ക് മറുപടി നൽകാറുണ്ട് താരമാണ്. കഴിഞ്ഞദിവസം താരം ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. താരം നടത്തിയ ഒരു സ്റ്റേജ് ഷോയുടെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിനു താഴെ ആയിരുന്നു ഒരു ചൊറിയൻ വ്യക്തി ചൊറിയുമായി എത്തിയത്.

നല്ലൊരു ഗായികയായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല, വിധി അല്ലാതെന്ത് – ഇതായിരുന്നു ഈ വ്യക്തിയുടെ കമൻറ്. ഇതിന് ആയിരുന്നു ചുട്ട മറുപടിയുമായി താരം എത്തിയത്.

നിങ്ങൾ എനിക്ക് കൽപ്പിച്ചു തന്ന വിധി എന്തായാലും ഞാൻ അന്ന് സഹിച്ചു – ഇതായിരുന്നു ഇവരുടെ കമൻ്റ്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇതുപോലെയുള്ള മറുപടികൾ തന്നെ നൽകണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114759/be-that-as-it-may-i-put-up-with-you-abhay-hiranmai-replied-to-the-comment)