---
title: "ആ സിനിമയ്ക്കിടെ ഞാൻ പുറത്താണ് മൂത്രമാെഴിച്ചത്;  ആലിയ ഭട്ട് പറഞ്ഞത്"
english_title: "Alia's words about the shooting experiences of the movie Highway are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114734/alias-words-about-the-shooting-experiences-of-the-movie-highway-are-getting-attention-now"
published_at: "2023-05-14T19:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460e751b196c_aliyabhatt.jpg"
keywords: []
---

# ആ സിനിമയ്ക്കിടെ ഞാൻ പുറത്താണ് മൂത്രമാെഴിച്ചത്;  ആലിയ ഭട്ട് പറഞ്ഞത്

> **Lead Summary:** ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ആലിയ ഭട്ട്. ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കറായ കരൺ ജോഹറാണ് ആലിയയെ ബോളിവുഡിലേക്ക് ലോഞ്ച് ചെയ്യുന്നത്. അന്നും ഇന്നും കരണിന്റെ പിന്തുണ ആലിയയുടെ കരിയറിനുണ്ട്. 

## Article Content

ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ആലിയ ഭട്ട്. ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കറായ കരൺ ജോഹറാണ് ആലിയയെ ബോളിവുഡിലേക്ക് ലോഞ്ച് ചെയ്യുന്നത്. അന്നും ഇന്നും കരണിന്റെ പിന്തുണ ആലിയയുടെ കരിയറിനുണ്ട്. 

ഹൈവേ എന്ന സിനിമയുടെ ഷൂട്ടിം​ഗ് അനുഭവങ്ങളെക്കുറിച്ച് ആലിയ മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാടോടികളെപോലെ നിരന്തരം യാത്ര ചെയ്താണ് ഈ സിനിമ ഷൂട്ട് ചെയ്തെന്ന് അന്ന് ആലിയ പറഞ്ഞു. ഞാനതിന് മുമ്പ് അത്രയധികം യാത്ര ചെയ്തിരുന്നില്ല.

ഏതെങ്കിലും നല്ല ലൊക്കേഷൻ കണ്ടാൽ ഇവിടെ നല്ല ലൈറ്റുണ്ട് ഷൂട്ട് ചെയ്യാമെന്ന് പറയും. തന്നെ അടുമുടി മാറ്റിയ ഷൂട്ടിം​ഗായിരുന്നു ഹൈവയുടേതെന്നും ആലിയ അന്ന് പറഞ്ഞു. തെരുവുകളിലെ ചെടികൾക്ക് പിറകിലും മറ്റുമായിരുന്നു ഞാൻ മൂത്രമാെഴിച്ചിരുന്നത്. 

ബാത്ത്റൂമിൽ പോയ്ക്കോയെന്ന് മറ്റുള്ളവർ പറയും. ഇല്ല ഞാനവിടെ മൂത്രമാെഴിച്ചോളാമോന്ന് ഞാൻ പറയും. ആരെങ്കിലും അതുവഴി പോയാൽ എന്ത് പറയുമെന്ന് ചോദിക്കുമ്പോൾ അത് കുഴപ്പമില്ല അവർ എന്റെ പിൻഭാ​ഗം മാത്രമേ കാണുള്ളൂ, മുൻഭാ​ഗം കാണില്ലെന്ന് മറുപടി കൊടുത്തെന്നും ആലിയ തമാശയോടെ അന്ന് പറഞ്ഞു.

2014 ലാണ് ഹൈവേ എന്ന സിനിമ പുറത്തിറങ്ങുന്നത്. നടിയുടെ മികച്ച പ്രകടനം ഈ സിനിമയിൽ പ്രേക്ഷകർ കണ്ടു. ബ്രഹ്മാസ്ത്രയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കരിയറിനപ്പുറത്ത് ആലിയയുടെ വ്യക്തി ജീവിതത്തിലും ഇത് സന്തോഷങ്ങളുടെ കാലമാണ്. 

കഴിഞ്ഞ വർഷമായിരുന്നു രൺബീർ കപൂറുമായുള്ള ആലിയയുടെ വിവാഹം. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവർക്കും ഒരു കുഞ്ഞും പിറന്നു. അമ്മയായ ശേഷം കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോവുകയാണ് ആലിയ ഭട്ട്. അമ്മയായത് തന്റെ കരിയറിനെ ബാധിക്കില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ വിവാഹം കഴിക്കുന്നതും കുടുംബ ജീവിതത്തിലേക്ക് കടന്നതും. ​

ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയുടെ വിജയത്തിളക്കത്തിലായിരുന്നു നടി. അന്താരാഷ്ട്ര വേദികളിൽ വരെ സിനിമ ശ്രദ്ധ നേടി. നടിയുടെ പുതിയ സിനിമകളൊന്നും അടുത്തിടെ പ്രഖ്യാപിച്ചിട്ടില്ല. ഹേർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് സിനിമ പുറത്തിറങ്ങാനുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആലിയയുടെ ആദ്യ ഹോളിവുഡ് സിനിമയാണ് ഹേർട്ട് ഓഫ് സ്റ്റോൺ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114734/alias-words-about-the-shooting-experiences-of-the-movie-highway-are-getting-attention-now)