---
title: "സൽമാൻ ഖാന്റെ രാഷ്ട്രീയ നീക്കമോ? മമത ബാനർജിയെ സന്ദർശിച്ച് താരം"
english_title: "Bollywood actor Salman Khan visited Bengal Chief Minister Mamata Banerjee."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114729/bollywood-actor-salman-khan-visited-bengal-chief-minister-mamata-banerjee"
published_at: "2023-05-14T17:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460c9089f8cc_salman.jpg"
keywords: []
---

# സൽമാൻ ഖാന്റെ രാഷ്ട്രീയ നീക്കമോ? മമത ബാനർജിയെ സന്ദർശിച്ച് താരം

> **Lead Summary:** ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തൃണമൂൽ നേതാവിന്റെ കൊൽക്കത്തയിലെ കാളിഘട്ടിലെ വസതിയിലെത്തിയത്.

## Article Content

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തൃണമൂൽ നേതാവിന്റെ കൊൽക്കത്തയിലെ കാളിഘട്ടിലെ വസതിയിലെത്തിയത്.

സൂപ്പർസ്റ്റാറിനെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. താരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ മമത ബാനർജി നടന് ഷാൾ അർപ്പിക്കുന്നത് കാണാം.

ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്ബിന്റെ വിപുലമായ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് താരം നഗരത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിൽ മമതയുമായുള്ള കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടതായി അധികൃതർ അറിയിച്ചു. താരം താമസിക്കുന്ന ഹോട്ടലിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

വലിയ രീതിയിലുള്ള സുരക്ഷാഭീഷണികളും വധഭീഷണിയുമൊക്കെ നേരിടുന്ന ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. അതിനാൽ തന്നെ വൻ സുരക്ഷാ സന്നാഹങ്ങളോടെ അതിസുരക്ഷാ വാഹനങ്ങളിലാണ് താരം സഞ്ചരിക്കാറുള്ളത്. ഇക്കാരണത്താൽ താരത്തിന് മുംബൈ പൊലീസ് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114729/bollywood-actor-salman-khan-visited-bengal-chief-minister-mamata-banerjee)