---
title: "ലിപ് ലോക്കും അതീവ ​ഗ്ലാമറസ് വേഷവും, ലെച്ചുവിന്റെ റൊമാൻസ് വീഡിയോ വൈറൽ"
english_title: "Last day Lechu's latest music video was released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114719/last-day-lechus-latest-music-video-was-released"
published_at: "2023-05-14T15:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460b15ceec29_lechu.jpg"
keywords: []
---

# ലിപ് ലോക്കും അതീവ ​ഗ്ലാമറസ് വേഷവും, ലെച്ചുവിന്റെ റൊമാൻസ് വീഡിയോ വൈറൽ

> **Lead Summary:** ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലെച്ചു . അഭിനയം, മോഡലിങ്, ഡാൻസ് എന്നിവയാണ് ലെച്ചുവിന്റെ കരിയർ. ആ​രോ​ഗ്യസ്ഥിതി വളരെ അധികം മോശമായപ്പോൾ ലെച്ചു താൽക്കാലികമായി ബിഗ്‌ബോസ് ഹൗസിനോട് വിടപറഞ്ഞു. 

## Article Content

ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലെച്ചു . അഭിനയം, മോഡലിങ്, ഡാൻസ് എന്നിവയാണ് ലെച്ചുവിന്റെ കരിയർ. ആ​രോ​ഗ്യസ്ഥിതി വളരെ അധികം മോശമായപ്പോൾ ലെച്ചു താൽക്കാലികമായി ബിഗ്‌ബോസ് ഹൗസിനോട് വിടപറഞ്ഞു. 

ഇപ്പോൾ തിരികെ മുംബൈയിൽ‌ എത്തിയിരിക്കുകയാണ് താരം. അതേസമയം കഴിഞ്ഞ ദിവസമാണ് ലെച്ചുവിന്റെ ഏറ്റവും പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയത്. രഹ് ഗയീ അധൂരീ എന്ന് തുടങ്ങുന്ന മ്യൂസിക്ക് ആൽബം വൈറലാണ്. ശൈലേഷ് ശശീന്ദ്രൻ സംവിധാനം ചെയ്ത മ്യൂസിക്ക് ആൽബം സൈന മ്യൂസിക്കിന്റെ യുട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്.

ലെച്ചുവും നടൻ അക്ഷയ് രാധാകൃഷ്ണനുമാണ് മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പ്രണയം തന്നെയാണ് വീഡിയോയുടെ തീം. അതീവ ​ഗ്ലാമറസായും ബോൾഡായും ചില സീനുകളിൽ ലെച്ചു പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന വീഡിയോ നോർത്ത് ഇന്ത്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മ്യൂസിക്ക് വീഡിയോ കാണുമ്പോൾ ബോളിവുഡ് ടച്ച് ഫീൽ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്. 

മറ്റുള്ള കമന്റുകളിൽ ഏറെയും ലെച്ചുവിന്റെ ബോൾഡ് അറ്റംമ്റ്റിനെ പ്രശംസിച്ചുള്ളതാണ്. അക്ഷയിയും ആദ്യമായാണ് ഇത്തരത്തിൽ ഒരു മ്യൂസിക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പമാണ് അക്ഷയിയുടെ ഏറ്റവും പുതിയ ചിത്രം.

നന്നായി പരിശ്രമിച്ചാൽ ലെച്ചുവിന് നായികയായി ശോഭിക്കാൻ സാധിക്കുമെന്നും കമന്റുകൾ വരുന്നുണ്ട്. ബി​ഗ് ബോസിൽ പങ്കെടുക്കവെ താൻ നേരിട്ട ലൈം​ഗീകാതിക്രമങ്ങളെ കുറിച്ച് ലെച്ചു വെളിപ്പെടുത്തിയിരുന്നു. വർഷങ്ങളോളം ആരും സഹായിക്കാനില്ലാതെ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ലെച്ചു പറഞ്ഞപ്പോൾ കേട്ട് നിന്നവരുടേയും കണ്ണ് നിറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114719/last-day-lechus-latest-music-video-was-released)