---
title: "വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദി: പ്രകാശ് രാജ്"
english_title: "Actor Prakash Raj thanks Karnataka."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114708/actor-prakash-raj-thanks-karnataka"
published_at: "2023-05-14T14:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64609fcc1c852_prakashraj.jpg"
keywords: []
---

# വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദി: പ്രകാശ് രാജ്

> **Lead Summary:** കര്‍ണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി, രാജാവ് നഗ്നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കര്‍ണാടകയ്ക്ക് നന്ദി പറഞ്ഞത്.

## Article Content

കര്‍ണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി, രാജാവ് നഗ്നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കര്‍ണാടകയ്ക്ക് നന്ദി പറഞ്ഞത്.

കൂടാതെ, ബി.ജെ.പി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരിഞ്ഞു നടക്കുന്നതുമായ ചിത്രവും പ്രകാശ് രാജ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

***

വാഹനത്തിന്റെ പുറകിൽ ‘ടാറ്റ ബൈ’ എന്ന് എഴുതിയതും കാണാം.

മലയാളി പ്രേക്ഷർക്ക് സുപരിചിതനായ നടനാണ് ജോയ് മാത്യൂ . തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്ന നാടൻകൂടിയാണ് . ഇപ്പോഴിതാ നടന്റെ പുതിയ ഫേസ്ബുക് പോസ്റ്റാണ് ശ്രദ്ധനേടുന്നത് . **

കർണാടകയിൽ കോൺഗ്രസ് നേടിയ വിജയത്തിൽ ആഹ്ലാദം പങ്കിട്ട് എത്തിയിരിക്കുകയാണ്  ജോയ് മാത്യൂ. ഞാനൊരു കോൺഗ്രസ്സ്കാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണെന്ന് ജോയ് മാത്യൂ എഴുതുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...***

ഞാനൊരു കോൺഗ്രസ്സ്കാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്.

വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി .

അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി . എന്നാൽ കർണാടകത്തിൽ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.

> അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടിപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?",

### Related Links & Sources
- [Original Story Source](https://moviemax.in/news/114708/actor-prakash-raj-thanks-karnataka)