---
title: "എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ പറ്റിയ കുറച്ചു നിമിഷങ്ങൾ, അതൊക്കെ അവൾക്ക് ഒരു ചമ്മൽ ആണ്; ശ്വേത മേനോൻ "
english_title: "Now, Shweta's words about her daughter on the show are garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114676/now-shwetas-words-about-her-daughter-on-the-show-are-garnering-attention"
published_at: "2023-05-14T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64607d369b71d_swethamenon.jpg"
keywords: []
---

# എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ പറ്റിയ കുറച്ചു നിമിഷങ്ങൾ, അതൊക്കെ അവൾക്ക് ഒരു ചമ്മൽ ആണ്; ശ്വേത മേനോൻ 

> **Lead Summary:** ശക്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ വൈഭവം കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ശ്വേത മേനോൻ. ചെറുതും വലുതുമായി ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . നടി എന്നതിലുപരി മോഡലായും അവതാരകയായുമെല്ലാം ശ്വേത തിളങ്ങിയിട്ടുണ്ട്. 

## Article Content

ശക്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ വൈഭവം കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ശ്വേത മേനോൻ. ചെറുതും വലുതുമായി ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . നടി എന്നതിലുപരി മോഡലായും അവതാരകയായുമെല്ലാം ശ്വേത തിളങ്ങിയിട്ടുണ്ട്. 

ഇപ്പോഴിതാ, ഷോയിൽ തന്റെ മകളെ കുറിച്ച് ശ്വേത പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.  ശ്വേതയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ്.  ചിത്രത്തിൽ ശ്വേതയുടെ പ്രസവം ഉൾപ്പെടുത്തിയിരുന്നു.

സിനിമയ്ക്ക് വേണ്ടി ശ്വേത പ്രസവം ഷൂട്ട് ചെയ്യാൻ സമ്മതിച്ചത് വലിയ രീതിയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരുപാട് വിമർശനങ്ങളും നടി ഇതിന്റെ പേരിൽ കേട്ടിരുന്നു. ആ സിനിമയിലെ ലാലി ലാലി എന്ന ഗാനം കേട്ടപ്പോഴാണ് ശ്വേത ആ സിനിമയെ ഓർത്ത് തന്റെ മകളെ കുറിച്ച് സംസാരിച്ചത്.

എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഓട്ടോബയോഗ്രഫി ആണെന്നാണ് പാട്ടിന് ശേഷം ശ്വേത പറഞ്ഞത്. ഇത്രയും മനോഹരമായ ഒരു ഗാനം എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണെന്ന് തോന്നുന്നു. എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ പറ്റിയ കുറച്ചു നിമിഷങ്ങൾ, ഒരു ഹാർഡ് ഡിസ്കിലായി ഞാൻ അവൾക്കു വേണ്ടി എടുത്തു വച്ചിട്ടുണ്ട്. ഒരു പതിനാറു വയസ്സാകുമ്പോൾ അതൊരു പ്രസന്റ് ആയി നിനക്കു തരുമെന്ന് അവളോട് പറഞ്ഞിട്ടുണ്ടെന്ന് ശ്വേത പറഞ്ഞു. 

അമ്മയും കുഞ്ഞുമായുള്ള ബന്ധം അവൾക്ക് അറിയാൻ വേണ്ടിയാണത്. ഒരു അമ്മ നൊന്തു പ്രസവിക്കുമ്പോഴുള്ള ആ ഒരു ഇമോഷൻ അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ കുട്ടികൾക്ക് പേരന്റ്സിൽ നിന്നും അകൽച്ചയാണ്. എല്ലാവരും അവരുടേതായ തിരക്കിലും സ്ട്രെസ്സിലും ഒക്കെയാണ്.

അതിനിടയിൽ അവൾ അറിയണം ഇതാണ് പേരന്റിംഗ് എന്ന്. ആ ഒരു സ്നേഹം, കണക്ഷൻ ഇമോഷൻ ഒക്കെയും അവൾ അറിയണം എന്നുണ്ട്. എനിക്ക് തോന്നുന്നു കൊട്ടി ആഘോഷിച്ചുകൊണ്ട് ഒരു ഇന്റർനാഷണൽ ന്യൂസ് ആക്കിയിട്ടാണ് മോൾ ഈ ലോകത്തേക്ക് വന്നത്. ആ ഒരു വലിയ സിനിമയുടെ ഭാഗം ആയിരുന്നു മോൾ. ജനിക്കുന്നതിന് മുൻപേ ചർച്ചയുമായി. അതേസമയം, അതുകാരണം ജനിച്ചു പത്തുദിവസം ആകുന്നതിന് മുൻപേ അവളുടെ പേരിൽ കേസുണ്ടായി. അവൾ അവളുടെ സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് കേസ് വന്നത്. 

ഇന്നവൾക്ക് പത്തു വയസാണ്, ഒരു ചമ്മൽ ആണ് ഇത് കേൾക്കുമ്പോൾ. എല്ലാവരും അവളോട് ചോദിക്കും ലാലി കുട്ടി ആണോ എന്ന്. അതൊക്കെ അവൾക്ക് ഒരു ചമ്മൽ ആണെങ്കിലും അതൊരു ഘട്ടമാണെന്ന് ശ്വേത പറയുന്നു. അവൾക്ക് ശരിക്കും പ്രൌഡ് ആണത്. ആ പാട്ടൊക്കെ കാണുമ്പോൾ അമ്മയുടെ വയറ്റിൽ ഞാൻ ആണ് എന്ന് അവൾ പറയും. അതൊക്കെ ഒരു മനോഹര നിമിഷമായിരുന്നുവെന്ന് ശ്വേത പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114676/now-shwetas-words-about-her-daughter-on-the-show-are-garnering-attention)