---
title: "ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ; അഭിരാമി പങ്കുവെച്ച പോസ്റ്റ് വൈറൽ "
english_title: "I am blessed to be able to celebrate this Mother's Day as a mother; The viral post shared by Abhirami"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114661/i-am-blessed-to-be-able-to-celebrate-this-mothers-day-as-a-mother-the-viral-post-shared-by-abhirami"
published_at: "2023-05-14T10:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64606ee77398c_abhirami.jpg"
keywords: []
---

# ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ; അഭിരാമി പങ്കുവെച്ച പോസ്റ്റ് വൈറൽ 

> **Lead Summary:** >  [ "പത്രം" എന്ന സിനിമയിലൂടെ ഒരു ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ നടിയാണ് അഭിരാമി . പിന്നീട് ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവെക്കാറുണ്ട് .

## Article Content

>  [ "പത്രം" എന്ന സിനിമയിലൂടെ ഒരു ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ നടിയാണ് അഭിരാമി . പിന്നീട് ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവെക്കാറുണ്ട് .

ഇപ്പോഴിതാ അഭിരാമി പങ്കുവെച്ച പോസ്റ്റ് ആണ് സശ്രദ്ധനേടുന്നത് . ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്.  ഈ സന്തോഷകരമായ നിമിഷത്തിൽ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെ ച്ചിരിക്കുകയാണ് നടി .

**

ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്. കൽക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ദത്തെടുത്തിട്ട് ഒരു വർഷമായെന്നും അഭിരാമി അറിയിച്ചു. ഒപ്പം എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചു.

‘‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.

[https://www.instagram.com/abhiramiact/?utm_source=ig_embed&ig_rid=b40db2bb-67b9-455a-a2d0-b0fb178c0262**](https://www.instagram.com/abhiramiact/?utm_source=ig_embed&ig_rid=b40db2bb-67b9-455a-a2d0-b0fb178c0262)

കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാ‍ർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’, എന്നാണ് അഭിരാമി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114661/i-am-blessed-to-be-able-to-celebrate-this-mothers-day-as-a-mother-the-viral-post-shared-by-abhirami)