---
title: "എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല; കേരള സ്റ്റോറിയ്ക്ക് എതിരെ തമിഴ് ആർ ജെ അഞ്ജന"
english_title: "Whatever you do, you cannot confuse a Muhammad and a Shanmukh; Tamil RJ Anjana against Kerala Story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114651/whatever-you-do-you-cannot-confuse-a-muhammad-and-a-shanmukh-tamil-rj-anjana-against-kerala-story"
published_at: "2023-05-14T09:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64606119a24d2_rj.jpg"
keywords: []
---

# എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല; കേരള സ്റ്റോറിയ്ക്ക് എതിരെ തമിഴ് ആർ ജെ അഞ്ജന

> **Lead Summary:** ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുന്നു സിനിമയാണ് 'ദി കേരള സ്റ്റോറി'. നിരവധി പേരാണ് സിനിമ പ്രദർശിക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത് .

## Article Content

ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുന്നു സിനിമയാണ് 'ദി കേരള സ്റ്റോറി'. നിരവധി പേരാണ് സിനിമ പ്രദർശിക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത് .

കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയെന്നാണ് ഉയര്‍ന്ന വിമര്‍ശനം. വിവാദങ്ങൾക്കിടെയിലും ദി കേരള സ്റ്റോറി റിലീസ് ചെയ്തിരുന്നു.

**

ഇപ്പോഴിതാ കേരള സ്റ്റോറിയ്ക്ക് എതിരെ തമിഴ് ആർ ജെ അഞ്ജന പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. എന്തൊക്കെ അജണ്ട നിറച്ച് കേരള സ്റ്റോറി പോലുള്ള സിനിമകള്‍ ഇറക്കിയാലും സൗത്ത് ഇന്ത്യയില്‍ അത് ചെലവാകില്ലെന്നും കേരളം എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും അഞ്ജന പറയുന്നു. 

> "ഒരു കാര്യത്തില്‍ വലിയ സന്തോഷം ഉണ്ട്, പ്രൊപ്പ​ഗണ്ടയിൽ കഥകള്‍ മെനഞ്ഞെടുത്ത് ഒരു സംസ്ഥാനത്തെ മുഴുവന്‍ മോശമായി മുദ്രകുത്തി ആ സംസ്ഥാനത്തിന്‍റെ പേരില്‍ നിങ്ങളൊരു സിനിമ ഇറക്കിയാലും ഇവിടെ അതൊന്നും ചിലവാകാന്‍ പോകുന്നില്ല.

ചുരുങ്ങിയത് സൗത്ത് ഇന്ത്യ എന്തായാലും അതിനെ തള്ളിക്കളയും. ഞങ്ങൾക്ക് അറിയുന്ന കേരള സ്റ്റോറി 2018ലേതാണ്. പ്രളയം വന്നപ്പോൾ ഒത്തൊരുമയോടെ നിന്ന കേരളം.

അന്ന് ഓരോരുത്തരും മറ്റുള്ളവർക്കായി നിലകൊണ്ടിരുന്നു. നമ്മുടെ എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തത് പോലെ ഒരു മസ്ജിദില്‍ ഹിന്ദു കല്യാണം നടന്നില്ലേ. അതാണ് ഞങ്ങള്‍ പരിചയമുള്ള കേരള സ്റ്റോറി. അത് മനസിലാക്കിയാൽ മതി.

[https://www.instagram.com/reel/CsEUW9spH59/?utm_source=ig_embed&ig_rid=2eb6e87e-b640-4664-be1e-a0c6d69fd0cf**](https://www.instagram.com/reel/CsEUW9spH59/?utm_source=ig_embed&ig_rid=2eb6e87e-b640-4664-be1e-a0c6d69fd0cf)

അങ്ങനെ ജീവിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല. എന്തൊക്കെ ചെയ്താലും ഒരു ഫാത്തിമയുടെയും അഞ്ജനയുടെയും ബന്ധം തകർക്കാമെന്ന് നിങ്ങൾ കരുതണ്ട’,എന്നാണ് ആർ ജെ അഞ്ജന വീഡിയോയിൽ പറയുന്നത്.

നിരവധി മലയാളികളാണ് ഈ വീഡിയോയ്ക്ക് താഴെ നന്ദി അറിയിച്ചുകൊണ്ടും പ്രശംസിച്ചും രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114651/whatever-you-do-you-cannot-confuse-a-muhammad-and-a-shanmukh-tamil-rj-anjana-against-kerala-story)