---
title: "നടി പരിനീതി ചോപ്ര വിവാഹിതയാകുന്നു; വരൻ ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ"
english_title: "Actress Parineeti Chopra Gets Married; Varan Aam Aadmi Party leader Raghav Chadha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114643/actress-parineeti-chopra-gets-married-varan-aam-aadmi-party-leader-raghav-chadha"
published_at: "2023-05-14T09:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646056603da00_pariniti.jpg"
keywords: []
---

# നടി പരിനീതി ചോപ്ര വിവാഹിതയാകുന്നു; വരൻ ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ

> **Lead Summary:** **ന**ടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം ശനിയാഴ്ച ഡല്‍ഹിയില്‍ നടന്നു.

## Article Content

**ന**ടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം ശനിയാഴ്ച ഡല്‍ഹിയില്‍ നടന്നു.

> ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പരിനീതി എഴുതി, "ഞാന്‍ പ്രാര്‍ത്ഥിച്ചതെല്ലാം... ഞാന്‍ അതെ എന്ന് പറഞ്ഞു!"

പരിനീതിയുടെ കസിന്‍ നടി പ്രിയങ്ക ചോപ്രയും ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത അതിഥികളില്‍ ഉള്‍പ്പെടുന്നു. കൊണാട്ട് പ്ലേസിലെ കപൂര്‍ത്തല ഹൗസിലായിരുന്നു ചടങ്ങുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/114643/actress-parineeti-chopra-gets-married-varan-aam-aadmi-party-leader-raghav-chadha)