---
title: "നിറവയര്‍ ചിത്രങ്ങളുമായി താരസുന്ദരി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ "
english_title: "Star beauty with nude pictures; Social media took the pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114640/star-beauty-with-nude-pictures-social-media-took-the-pictures"
published_at: "2023-05-14T08:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64605111e4f9d_illeana.jpg"
keywords: []
---

# നിറവയര്‍ ചിത്രങ്ങളുമായി താരസുന്ദരി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ 

> **Lead Summary:** **നി**റവയര്‍ ചിത്രങ്ങളുമായി ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ നിറവയര്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചത്. കഴിഞ്ഞ മാസം ഏപ്രില്‍ 18നാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്.

## Article Content

**നി**റവയര്‍ ചിത്രങ്ങളുമായി ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ നിറവയര്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചത്. കഴിഞ്ഞ മാസം ഏപ്രില്‍ 18നാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്.

'ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോ പങ്കുവെച്ച്‌ 'നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ' എന്ന കുറിപ്പോടെയാണ് ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം കുറിച്ചത്.

'മാമ' എന്നെഴുതിയ ഒരു ലോക്കറ്റോടു കൂടിയ ചെയിനിന്റെ ചിത്രവും താരം പങ്കുവച്ചു. കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇല്യാന ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ 2019ല്‍ അവര്‍ വേര്‍പിരിഞ്ഞിരുന്നു. അതിനു ശേഷം കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനുമായി ഡേറ്റിങ്ങിലായിരുന്നു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളായ പോക്കിരി, ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെ ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന നടിയാണ് ഇലിയാന.

അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി.

ബാദ്ഷാവോ, റെയ്ഡ്, ഹാപ്പി എന്‍ഡിങ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയായി. 2021 ല്‍ റിലീസ് ചെയ്ത ദ് ബിഗ് ബുള്ളിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114640/star-beauty-with-nude-pictures-social-media-took-the-pictures)