---
title: "പട്ടായ ബീച്ചിൽ ഹണിമൂൺ ആഘോഷിച്ചു മാളവികയും ഭർത്താവും; ചിത്രം വൈറൽ"
english_title: "Malavika and her husband celebrated their honeymoon at Pattaya Beach; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114612/malavika-and-her-husband-celebrated-their-honeymoon-at-pattaya-beach-the-picture-went-viral"
published_at: "2023-05-13T22:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fc533be324_malavika_1.jpg"
keywords: []
---

# പട്ടായ ബീച്ചിൽ ഹണിമൂൺ ആഘോഷിച്ചു മാളവികയും ഭർത്താവും; ചിത്രം വൈറൽ

> **Lead Summary:**  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് മലയാളികൾക്ക് മാളവിക പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. ടെലിവിഷൻ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട തേജസ് ജ്യോതി എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

## Article Content

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് മലയാളികൾക്ക് മാളവിക പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. ടെലിവിഷൻ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട തേജസ് ജ്യോതി എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോൾ ഇരുവരും ഹണിമൂൺ ആഘോഷിക്കുവാൻ വേണ്ടി പട്ടായ ബീച്ചിലേക്ക് പോയിരിക്കുകയാണ്. ബീച്ചിൽ നിന്നും ഇവിടെയുള്ള പാർക്കിൽ നിന്നും ഇവർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൂടാതെ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി മാളവികയ്ക്ക് ഉണ്ട് .

വിവാഹം തീരുമാനിച്ച സമയം മുതലുള്ള വിശേഷങ്ങൾ എല്ലാം തന്നെ മാളവിക ഇതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആദ്യമായി വിവാഹാലോചന വരുന്നത് ലോക്ക്ഡൗൺ സമയത്ത് ആയിരുന്നു എന്നും അന്ന് വെറും 21 വയസ്സ് മാത്രമായിരുന്നു തന്റെ പ്രായം എന്നുമാണ് മാളവിക പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114612/malavika-and-her-husband-celebrated-their-honeymoon-at-pattaya-beach-the-picture-went-viral)