---
title: "'നിങ്ങളാൽ‌ പീഡിപ്പിക്കപ്പെട്ടയാളുടെ കംപ്ലെയിന്റ് കിട്ടി, മാരാർ സ്ത്രീകളോടാണ് ദേഷ്യം കാണിക്കുന്നത്'; ലാലേട്ടൻ"
english_title: "'You got the complaint of the person who was molested by you, Marar is angry with women'; mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114606/you-got-the-complaint-of-the-person-who-was-molested-by-you-marar-is-angry-with-women-mohanlal"
published_at: "2023-05-13T22:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fbf32e3ad7_bb.jpg"
keywords: []
---

# 'നിങ്ങളാൽ‌ പീഡിപ്പിക്കപ്പെട്ടയാളുടെ കംപ്ലെയിന്റ് കിട്ടി, മാരാർ സ്ത്രീകളോടാണ് ദേഷ്യം കാണിക്കുന്നത്'; ലാലേട്ടൻ

> **Lead Summary:** ബി​ഗ് ബോസ് സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോകുമ്പോൾ റേറ്റിങൊക്കെ കൂപ്പ് കൂത്തി കിടക്കുകയാണ്. ഒറിജിനൽസിന്റെ പോരാട്ടമെന്നാണ് സീസൺ ഫൈവിന്റെ ടാ​ഗ് ലൈൻ എങ്കിലും മത്സരാർഥികളെല്ലാം ​ഗ്രൂപ്പ് തിരിഞ്ഞാണ് ​ഗെയിം കളിക്കുന്നത്.

## Article Content

ബി​ഗ് ബോസ് സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോകുമ്പോൾ റേറ്റിങൊക്കെ കൂപ്പ് കൂത്തി കിടക്കുകയാണ്. ഒറിജിനൽസിന്റെ പോരാട്ടമെന്നാണ് സീസൺ ഫൈവിന്റെ ടാ​ഗ് ലൈൻ എങ്കിലും മത്സരാർഥികളെല്ലാം ​ഗ്രൂപ്പ് തിരിഞ്ഞാണ് ​ഗെയിം കളിക്കുന്നത്.

ഈ സീസണിൽ ഏറ്റവും ശക്തമായി ഫാൻബേസ് ഉണ്ടാക്കിയെടുത്ത മത്സരാർഥി അഖിൽ മാരാരാണ്. പക്ഷെ അഖിലിന് പറ്റിയ എതിരാളികളല്ല. തനിക്ക് കളിക്കാൻ തോന്നുന്നില്ലെന്നാണ് അഖിൽ തന്നെ ഇടയ്ക്കിടെ പറയാറുള്ളത്. മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകൾ മാത്രമാണ് കാണാൻ കുറച്ച് കൂടി ആവേശം തോന്നിപ്പിക്കുന്നതെന്നും അല്ലാതെ ഡെയ്ലി വരുന്ന എപ്പിസോഡുകൾ പരമ ബോറടിയാണെന്നുമാണ് പ്രേക്ഷകർ പറയാറുള്ളത്.

എന്തായാലും കപ്പ് മാരാർക്കാണെന്നും അതുകൊണ്ട് അത് ഉടൻ‌ തന്നെ അഖിൽ മാരാർക്ക് എടുത്ത് കൊടുത്ത് സീസൺ ഫൈവ് അവസാനിപ്പിക്കാനും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഈ വീക്കിൽ ഒരാൾ പുറത്ത് പോകാനുള്ള സാധ്യതയാണുള്ളത്. ഇപ്പോഴിതാ വീക്കെൻഡ് എപ്പിസോഡിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.

പതിവ് പോലെ ഈ ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വീട്ടിലുണ്ടാക്കിയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും അഖിൽ മാരാർ അടക്കം എല്ലാവരേയും മോഹൻലാൽ എടുത്ത് കുടയുന്നുണ്ട്. ഇത്തവണയും മോഹൻലാൽ ആദ്യം ചോദ്യം ചെയ്യുന്നത് അഖിൽ മാരാരെയാണെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ഈ ആഴ്ച പലതവണ രോഷാകുലനായി വീട്ടിലെ നിരവധി അം​ഗങ്ങളോട് അഖിൽ മാരാർ പെരുമാറുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു.

റെനീഷ, ശ്രുതി, ജുനൈസ്, സാ​ഗർ തുടങ്ങിയവരുമായെല്ലാം അഖിൽ കഴിഞ്ഞുപോയ ആഴ്ച വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ആങ്കർ ഇഷ്യുവിന്റെ പേരിൽ മുമ്പും അഖിൽ മാരാർക്ക് മോഹൻലാൽ വാണിങ് കൊടുത്തതാണ്. മാരാർ കൂടുതൽ സ്ത്രീകളോടാണ് ദേഷ്യം കാണിക്കുന്നതെന്നും എന്താടോ വാര്യരെ താൻ നന്നാവാത്തെയെന്നും അഖിലിനോട് പുതിയ പ്രമോയിൽ മോഹൻലാൽ ചോദിക്കുന്നതും കാണാം.

കൂടാതെ വീക്കിലി ടാസ്ക്കിനിടെ ബൊമ്മയെ തട്ടിയെടുത്ത് സ്വന്തമാക്കുന്ന ​ഗെയിമിൽ ബൊമ്മയെ നശിപ്പിച്ചതിനേയും മോഹൻലാൽ ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങളാൽ‌ പീഡിപ്പിക്കപ്പെട്ട ഒരാളുടെ കംപ്ലെയിന്റ് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് വീക്കിലി ടാസ്ക്കിൽ ഉപയോ​ഗിച്ച ബൊമ്മയെ മോഹൻലാൽ മത്സരാർഥികൾക്ക് കാണിച്ച് കൊടുക്കുന്നതും പുതിയ പ്രമോയിൽ കാണാം. സാ​ഗർ അഖിൽ മാരാരുടെ കഴുത്തിൽ പിടിച്ചതിനേയും മോഹൻലാൽ ഇന്നത്തെ എപ്പിസോഡിൽ ചോദ്യം ചെയ്യുമെന്നാണ് പുതിയ പ്രമോയിൽ നിന്ന് വ്യക്തമാകുന്നത്. പുതിയ പ്രമോ വന്നതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/114606/you-got-the-complaint-of-the-person-who-was-molested-by-you-marar-is-angry-with-women-mohanlal)