---
title: "ഗർഭകാല ഫോട്ടോഷൂട്ട് നടത്തി താരം ; അതിന് ഇവളുടെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ എന്ന് മലയാളി പ്രേക്ഷകർ"
english_title: "The star did a pregnancy photo shoot; The Malayali audience said that her wedding is not over yet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114605/the-star-did-a-pregnancy-photo-shoot-the-malayali-audience-said-that-her-wedding-is-not-over-yet"
published_at: "2023-05-13T22:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fbf94a08f9_pic1.jpg"
keywords: []
---

# ഗർഭകാല ഫോട്ടോഷൂട്ട് നടത്തി താരം ; അതിന് ഇവളുടെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ എന്ന് മലയാളി പ്രേക്ഷകർ

> **Lead Summary:** സിനിമ നടി നടന്മാരുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം ആണ്. ഇപ്പോൾ ഒരു നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

## Article Content

സിനിമ നടി നടന്മാരുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം ആണ്. ഇപ്പോൾ ഒരു നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ പതിനെട്ടാം തീയതി ആയിരുന്നു താൻ അമ്മയാകാൻ പോകുന്ന വിവരം താരം ആരാധകരെ അറിയിച്ചത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ കുട്ടിയുടെ അച്ഛൻ ആരാണ് എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് വന്നു . നടിയുടെ കല്യാണം കഴിഞ്ഞതായി പ്രേക്ഷകർക്ക് അറിവില്ല പിന്നെ എങ്ങനെയാണ് താരൻ ഗർഭിണിയായത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആയിട്ടുള്ള ആൻഡ്രൂ നിബോണ്‍ എന്ന വ്യക്തിയുമായി താരം ഡേറ്റിങ്ങിൽ ആയിരുന്നു എന്ന് വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ 2019 വർഷത്തിൽ ഇരുവരും വേർപിരിഞ്ഞു. ഇതിനുശേഷം കത്രീന കൈഫ് നടിയുടെ സഹോദരൻ കൂടിയായിട്ടുള്ള സെബാസ്റ്റ്യൻ എന്ന വ്യക്തിയുമായി താരം ഡേറ്റിങ്ങിൽ ആണ് എന്ന വാർത്തകൾ വന്നിരുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ ഈ കുട്ടിയുടെ അച്ഛൻ സെബാസ്റ്റ്യൻ തന്നെയാവാനാണ് സാധ്യത എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114605/the-star-did-a-pregnancy-photo-shoot-the-malayali-audience-said-that-her-wedding-is-not-over-yet)