---
title: "എന്റെ മനസില്‍ എന്താണോ തോന്നുന്നത് അത് ചെയ്യും, പൂളില്‍ ഇറങ്ങണമെന്ന് തോന്നിയാല്‍ അത് ചെയ്യും; മനസ്സ് തുറന്ന് ലെച്ചു "
english_title: "I'll do whatever I feel like doing, if I feel like getting in the pool I'll do it; lechu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114597/ill-do-whatever-i-feel-like-doing-if-i-feel-like-getting-in-the-pool-ill-do-it-lechu"
published_at: "2023-05-13T21:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fb0d08a659_lechu.jpg"
keywords: []
---

# എന്റെ മനസില്‍ എന്താണോ തോന്നുന്നത് അത് ചെയ്യും, പൂളില്‍ ഇറങ്ങണമെന്ന് തോന്നിയാല്‍ അത് ചെയ്യും; മനസ്സ് തുറന്ന് ലെച്ചു 

> **Lead Summary:** ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്യര്വ സുരേഷ് എന്ന ലച്ചു. വളരെ മികച്ച മത്സരാർത്ഥി ആയിരുന്ന താരം ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബിഗ് ബോസില്‍ നിന്നും പുറത്തുവന്നത്.

## Article Content

ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്യര്വ സുരേഷ് എന്ന ലച്ചു. വളരെ മികച്ച മത്സരാർത്ഥി ആയിരുന്ന താരം ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബിഗ് ബോസില്‍ നിന്നും പുറത്തുവന്നത്.

സോഷ്യല്‍ മീഡിയയില്‍ ലച്ചു ഏറെ ശ്രദ്ധ നേടിയത് ബിഗ് ബോസ് ഹൗസില്‍ ബിക്കിനിയിട്ട് പൂളില്‍ ഇറങ്ങിയ വീഡിയോ പുറത്തു വന്നതോടെയാണ്. ഇതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ലച്ചു ഇപ്പോള്‍.

”ഞാന്‍ അവിടെ ചെന്നിട്ട് മാക്‌സിമം എന്‍ജോയ് ചെയ്തിട്ടുണ്ട്. പൂളില്‍ ആണെങ്കിലും മൂന്നാല് വട്ടം ഞാന്‍ ഇറങ്ങിയിട്ടുണ്ട്. പൂളാണ് വൈറലായത്. ഞാന്‍ അതിനെ വലിയ കാര്യമായിട്ട് കാണുന്നില്ല.”

”ദീപിക പദുക്കോണ്‍ ബിക്കിനിയിട്ട് നടക്കുമ്പോള്‍ ആരും ഒന്നും പറയുന്നില്ല. അതൊക്കെ വലിയ കാര്യമല്ല. പിന്നെ എനിക്കെന്താ അങ്ങനെ ആയാല്‍. അത് എന്റെ ചോയ്‌സ് അല്ലേ. പൂളില്‍ ഇറങ്ങുമ്പോള്‍ സ്യൂട്ടും കോട്ടും ഒന്നും ഇട്ടിട്ട് ഇറങ്ങാന്‍ പറ്റില്ലല്ലോ.

ഞാന്‍ ഓഡിയന്‍സ് എന്ത് ചിന്തിക്കും എന്ന് ആലോചിച്ചിട്ടല്ല ജീവിക്കുന്നത്.” ”എന്റെ മനസില്‍ എന്താണോ തോന്നുന്നത് അത് ചെയ്യും. പൂളില്‍ ഇറങ്ങണമെന്ന് തോന്നിയാല്‍ അത് ചെയ്യും.

ഇത്രയും ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ അത് കണ്ടോട്ടെ, അതിനിപ്പം എന്താ? പൂളില്‍ കുറച്ച് പേര്‍ ഇറങ്ങി, അവര്‍ ആസ്വദിച്ചു, അത്രയേയുള്ളൂ” എന്നാണ് ലച്ചു ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ബിഗ് ബോസില്‍ നിന്നും തന്റെ പങ്കാളിക്കൊപ്പമായിരുന്നു ലച്ചു കൊച്ചിയിലേക്ക് എത്തിയത്. മാധ്യമങ്ങളെ തന്റെ പങ്കാളിയെ ലച്ചു തന്നെ പരിചയപ്പെടുത്തുകയും ചെയ്തു. മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണ് എന്നാണ് ലച്ചു വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114597/ill-do-whatever-i-feel-like-doing-if-i-feel-like-getting-in-the-pool-ill-do-it-lechu)