---
title: "ലക്ഷ്മി നക്ഷത്രയുടെ വിവാഹം കഴിഞ്ഞോ?"
english_title: "Is Lakshmi Nakshatra married?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11457/is-lakshmi-nakshatra-married"
published_at: "2021-11-18T15:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619621ed05457_lakshmi.jpg"
keywords: []
---

# ലക്ഷ്മി നക്ഷത്രയുടെ വിവാഹം കഴിഞ്ഞോ?

> **Lead Summary:** ടെലിവിഷന്‍ അവതാരകയായി മുന്നില്‍ നില്‍ക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പ്രത്യേകതരം അവതരണം തന്നെയാണ് ലക്ഷ്മിയുടെത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഉള്ള ഒരു കഴിവ് ലക്ഷ്മി എന്ന അവതാരികക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ് ലക്ഷ്മിക്ക്.

## Article Content

ടെലിവിഷന്‍ അവതാരകയായി മുന്നില്‍ നില്‍ക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പ്രത്യേകതരം അവതരണം തന്നെയാണ് ലക്ഷ്മിയുടെത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഉള്ള ഒരു കഴിവ് ലക്ഷ്മി എന്ന അവതാരികക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ് ലക്ഷ്മിക്ക്.

സ്റ്റാര്‍ മാജിക്കില്‍ അവതാരികയായി എത്തിയതോടെയാണ് ലക്ഷ്മിയുടെ കരിയര്‍ മാറി മറഞ്ഞത് എന്ന് തന്നെ പറയാം. സ്റ്റാര്‍ മാജിക് പരിപാടി വന്‍ വിജയത്തിലേക്ക് എത്തിയതില്‍ വലിയൊരു പങ്കു വഹിച്ചത് ലക്ഷ്മിയുടെ അവതരണം തന്നെയാണ്. ഷോയില്‍ അതിമനോഹരമായ ഗെയിമുകളും അരങ്ങേറാറുണ്ട്. ഒരു പരിപാടിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ലക്ഷ്മിക്ക് നന്നായി അറിയാം. ഇതിനിടെ ധാരാളം വിമര്‍ശനങ്ങളും മോശം കമന്റുകളെല്ലാം താരത്തിനുനേരെ വന്നെങ്കിലും ആ സമയത്തെല്ലാം ആരാധകര്‍ സപ്പോര്‍ട്ട് ചെയ്ത് ലക്ഷ്മിക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. സ്വന്തമായ യൂട്യൂബ് ചാനലും ലക്ഷ്മിക്ക് ഉണ്ട്.

ഇപ്പോഴിതാ ലക്ഷ്മിയുടെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ പട്ട് സാരിയും, ആഭരണങ്ങളും, മുല്ലപ്പൂ ചൂടി സുന്ദരിയായിട്ടാണ് ലക്ഷ്മി എത്തിയിരിക്കുന്നത്. ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കുകയും തന്റെ സ്വപ്നം സഫലമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഇതോടെ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി പ്രേക്ഷകരും എത്തി. ആഗ്രഹം സഫലമായി എന്ന ക്യാപ്ഷനും അതുപോലെ മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന ലക്ഷ്മിയെ വീഡിയോയില്‍ കണ്ടതോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയം ആരാധകരില്‍ വന്നത്.

ആരാണ് വരന്‍ രഹസ്യവിവാഹം ആണോ തുടങ്ങിയ ചോദ്യങ്ങളാണ് വരുന്നത്. ഒടുവില്‍ ഇത് വിവാഹമല്ലെന്നും കണ്ടമംഗലത്തെ ക്ഷേത്രത്തില്‍ നടത്തിയ നാരിപൂജയില്‍ ലക്ഷ്മി പങ്കെടുത്തപ്പോള്‍ ഉള്ള ചിത്രമാണെന്നും ആരാധകര്‍ തന്നെ കണ്ടുപിടിച്ചു. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്ന് ലക്ഷ്മി പ്രതികരിച്ചു, നേരത്തെ നടി മഞ്ജു വാര്യറും ഉര്‍വശിയെല്ലാം ഈ പൂജയില്‍ പങ്കെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11457/is-lakshmi-nakshatra-married)