---
title: "പോസ്റ്റ് ചെയ്ത ഫോട്ടോകൾക്ക് അശ്ലീല കമൻ്റുകൾ; ആരാധകർക്ക് കമന്റിലൂടെ ചുട്ട മറുപടി നൽകി ശാലു മേനോൻ"
english_title: "obscene comments on posted photos; Shalu Menon gave a hot reply to the fans through comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114551/obscene-comments-on-posted-photos-shalu-menon-gave-a-hot-reply-to-the-fans-through-comments"
published_at: "2023-05-13T15:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f643dd1a9c_shalu_menon_3.jpg"
keywords: []
---

# പോസ്റ്റ് ചെയ്ത ഫോട്ടോകൾക്ക് അശ്ലീല കമൻ്റുകൾ; ആരാധകർക്ക് കമന്റിലൂടെ ചുട്ട മറുപടി നൽകി ശാലു മേനോൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും പോപ്പുലർ ആയിട്ടുള്ള നിരവധി സീരിയലുകളിൽ താരം വേഷങ്ങൾ ചെയ്തിട്ടുണ്ട് കൂടാതെ നല്ല ഒരു നർത്തകി കൂടിയാണ് ഇവർ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും പോപ്പുലർ ആയിട്ടുള്ള നിരവധി സീരിയലുകളിൽ താരം വേഷങ്ങൾ ചെയ്തിട്ടുണ്ട് കൂടാതെ നല്ല ഒരു നർത്തകി കൂടിയാണ് ഇവർ.

ഇടക്കാലത്ത് നിരവധി വിവാദങ്ങളിലും ഇവർ അകപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും എല്ലാം ഇവർ കരകയറി വരികയാണ്. ഇപ്പോൾ വളരെ സന്തോഷകരമായ ഒരു ജീവിതം ആണ് ഇവർ മുന്നോട്ട് കൊണ്ടുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് എന്നു മാത്രമല്ല അതിനുതാഴെ എല്ലാം വളരെ മികച്ച പ്രതികരണങ്ങൾ ആണ്‌ വരുന്നത് .

എന്നാൽ താരം ഇപ്പോൾ ഇവർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും അതിന് താഴെ വരുന്ന അശ്ലീല ചുവയുള്ള കമന്റുകളും ആണ് ശ്രദ്ധിക്കപ്പെടുന്നത്. മാത്രമല്ല ഇതിനെല്ലാം തന്നെ താരം കണക്കിനു മറുപടി നൽകുന്നുണ്ട്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരം ചെയ്തതാണ് ശരി എന്നും ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇതുപോലെയുള്ള മറുപടികൾ തന്നെ നൽകണമെന്നും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114551/obscene-comments-on-posted-photos-shalu-menon-gave-a-hot-reply-to-the-fans-through-comments)