കെട്ടിപിടിച്ചു കിടക്കണമെന്ന് നാദിറ, പക്ഷെ കിടക്കാനോ കെട്ടിപിടിക്കാനോ എനിക്ക് കഴിയില്ല; സാഗർ

കെട്ടിപിടിച്ചു കിടക്കണമെന്ന് നാദിറ, പക്ഷെ കിടക്കാനോ കെട്ടിപിടിക്കാനോ എനിക്ക് കഴിയില്ല; സാഗർ
2023-05-13T13:07:00 | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസൺ 5 വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ് . വീടിനുള്ളിലെ പ്രണയങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ പ്രധാനമായും ചർച്ചയാകുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പമൊക്കെ 'സാഗറീന' എന്ന് വിളിച്ച് ആഘോഷിക്കുകയാണ് പ്രേക്ഷകർ. പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആണെന്ന് തന്നെയുള്ള സൂചനകളാണ് ഇവരുടെ പെരുമാറ്റത്തിൽ നിന്നൊക്കെ ലഭിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം സാഗറിനോട് നാദിറയും തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്. 

സാഗറിനോട് പ്രണയമുള്ള കാര്യം നേരത്തെ നാദിറ ജുനൈസിനോട് പറഞ്ഞിരുന്നു. സാഗറിനും സൂചനകൾ നൽകിയിരുന്നെങ്കിലും ഇന്നലെയാണ് അത് തുറന്നു പ്രകടിപ്പിച്ചത്. ഞാൻ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ. നിനക്ക് ഉണ്ടോയെന്ന് ഞാൻ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്‍നമല്ല എന്നായിരുന്നു നാദിറ സാഗറിനോട് പറഞ്ഞത്. 


നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു സാഗർ ഇതിന് നൽകിയ മറുപടി. എന്നാൽ നീ എനിക്ക് ആശ തരണമെന്നോ പ്രതീക്ഷ തരണമെന്നോ വാശി പിടിക്കുന്നില്ലെന്ന് നാദിറ പറഞ്ഞു. ഞാൻ എപ്പോള്‍ അത് നിര്‍ത്തണമെന്ന് സാഗര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കും. പക്ഷേ അത് നിര്‍ത്താൻ പറ്റുമോയെന്ന് അറിയില്ല. ഞാൻ ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് നാദിറ പറഞ്ഞത്.

എന്നാൽ ഇതിനോട് ഒന്നും നോ എന്നൊരു സമീപനം സാഗറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. അതിപ്പോൾ സാഗറിന് തന്നെ തലവേദനയായി മാറിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരും സ്നേഹിക്കാൻ ഉണ്ടാവാതെ ഇരുന്ന ആൾക്ക് താൻ കാരണം എന്തെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും ആയിക്കോട്ടെ എന്ന് കരുതിയാണ് നാദിറയുടെ ഇഷ്ടത്തെ താൻ അവഗണിക്കാത്തത് എന്നായിരുന്നു നേരത്തെ സാഗർ ജുനൈസിന് നൽകിയ വിശദീകരണം. 

പക്ഷേ രാത്രിയിൽ നാദിറ മുന്നോട്ട് വെച്ചൊരു ആവശ്യം സാഗറിനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. രാത്രി സാഗറിനും സെറീനയ്ക്കും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയിൽ സാഗറിനെ കെട്ടിപിടിച്ചു കിടന്ന് കഥ പറയണമെന്ന് നാദിറ പറയുകയായിരുന്നു. അപ്പോൾ കഥ പറഞ്ഞ് കഴിഞ്ഞില്ലേ എന്ന് സാഗർ ചോദിക്കുമ്പോൾ കെട്ടിപിടിച്ചു കിടക്കണം എനിക്കെന്ന് നാദിറ ആവർത്തിക്കുകയായിരുന്നു. ഉടനെ അത് കുറച്ച് ഓവറല്ലേ എന്ന് സാഗർ ചോദിക്കുന്നുണ്ട്. അത് എനിക്ക് വേണമെന്നായിരുന്നു നാദിറയുടെ മറുപടി. 

ഇവർക്കിടയിൽ ഉണ്ടായിരുന്ന സെറീന ഇത് കുറച്ചു മീറ്റർ കൂടുതലാണ് എന്ന് പറയുന്നുണ്ട്. പരിധി വിട്ടാൽ പറയണമെന്ന് നീ പറഞ്ഞിട്ടില്ലേ എന്നാണ് അപ്പോൾ സാഗർ നാദിറയോട് ചോദിക്കുന്നത്. അപ്പോൾ അടുത്ത് കിടന്നാൽ മതിയെന്നും, ഇത് കൂടി പോയെങ്കിൽ കുറയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതിൽ തെറ്റിദ്ധരിക്കേണ്ട ഒന്നുമില്ലെന്നുമാണ് നാദിറയുടെ മറുപടി. ഒരാളുടെ കംഫർട്ട് സ്‌പേസ് പരിഗണിക്കണ്ടേ എന്ന് സെറീന അപ്പോൾ നാദിറയോട് ചോദിക്കുന്നുണ്ട്. 

ഇതിനു ശേഷം സാഗർ മാറി നിന്ന് സെറീനയോട് തനിക്ക് അത് ഒട്ടും കംഫർട്ടബിൾ അല്ലെന്ന് പറയുന്നുണ്ട്. അടുത്ത് ഇരിക്കാൻ കുഴപ്പമില്ല, പക്ഷെ കിടക്കാനോ കെട്ടിപിടിക്കാനോ എനിക്ക് കഴിയില്ല. പരിധി വിടുന്നുണ്ട് എന്നാണ് സാഗർ പറയുന്നത്. സെറീനയും കിടക്കാൻ നിൽക്കരുതെന്ന് സാഗറിനോട് പറയുന്നുണ്ട്. എന്തായാലും ഈ സംഭവത്തിന് ശേഷം കൂടുതൽ അസ്വസ്ഥനായിരിക്കുകയാണ് സാഗർ. 


Content Highlight: Nadira wants to lie down, but I can neither lie nor hold; Sagar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup