---
title: "നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയും, ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്; ധ്യാന്‍ ശ്രീനിവാസന്‍"
english_title: "Actor Dhyan Srinivasan says he never told his friends what his father's real job was when he was younger."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114515/actor-dhyan-srinivasan-says-he-never-told-his-friends-what-his-fathers-real-job-was-when-he-was-younger"
published_at: "2023-05-13T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f39c10d779_sreenivasan.jpg"
keywords: []
---

# നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയും, ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്; ധ്യാന്‍ ശ്രീനിവാസന്‍

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍ . ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്റെ യഥാര്‍ത്ഥ ജോലി എന്താണെന്ന് പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് ധ്യാന്‍ . അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍ . ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്റെ യഥാര്‍ത്ഥ ജോലി എന്താണെന്ന് പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് ധ്യാന്‍ . അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു.

കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തുറന്നുപറച്ചില്‍. ചെറുപ്പത്തില്‍ അച്ഛനെ അധികം കണ്ടിരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു. രണ്ടിലോ മുന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മള്‍ക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാന്‍ പറ്റൂ.

അച്ഛനെക്കാളും ഞാന്‍ ശ്രീനിവാസന്‍ എന്ന നടനെയും എഴുത്തുകാരനെയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയില്‍ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറുണ്ടായിരുന്നില്ല. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് അച്ഛന്‍ – മകന്‍ ബന്ധം വന്നത് ധ്യാന്‍ പറഞ്ഞു.

അവിടെ അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്. അപ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല.

നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയും. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ പല സുഹൃത്തുക്കളും അച്ഛന്‍ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ബിസിനസുമാന്‍ ആണെന്നേ പറയാറുള്ളൂ. കാരണം കോമഡി നടന്‍ ആണെന്ന് പറഞ്ഞാല്‍ അവര്‍ കളിയാക്കും. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114515/actor-dhyan-srinivasan-says-he-never-told-his-friends-what-his-fathers-real-job-was-when-he-was-younger)