കോണിപ്പടിയിൽ നിന്ന് വീഴുന്നതിനിടയിൽ കുഞ്ഞിനെ രക്ഷിച്ച് പൂച്ച; വൈറലായി വീഡിയോ

കോണിപ്പടിയിൽ നിന്ന് വീഴുന്നതിനിടയിൽ കുഞ്ഞിനെ രക്ഷിച്ച് പൂച്ച; വൈറലായി വീഡിയോ
2023-05-13T12:29:00 | By Susmitha Surendran

സോഷ്യൽ മീഡിയ ഓരോ നിമിഷവും നമുക്കു മുൻപിൽ എത്തിക്കുന്നത് നിരവധിയായ വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ഒക്കെയാണ്. ലോകത്തിൻറെ ഏതു കോണിൽ നടക്കുന്ന സംഭവവും വളരെ വേഗത്തിൽ നമ്മളിലേക്ക് എത്തിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല.

അല്പം പഴയതാണെങ്കിലും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വീണ്ടും വൈറലായി. 2019 ലാണ് ഈ വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ഏറെ ആളുകളുടെ ശ്രദ്ധ ആകർഷിച്ച ഈ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കോണിപ്പടിയിൽ നിന്നും വീഴാൻ തുടങ്ങുന്ന ഒരു കൊച്ചു കുഞ്ഞിനെ അതീവ സാഹസികമായി ഒരു പൂച്ച രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണിത്. വീടിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ കാഴ്ചക്കാരന്റെ ഹൃദയത്തെ സ്പർശിക്കും എന്ന കാര്യത്തിൽ സംശയമില്ല.

2019 -ൽ കാറ്റേഴ്‌സ് ക്ലിപ്പ് എന്ന പേജാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിൽ കൊളംബിയയിലാണ് സംഭവം നടന്നത് എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നത്. വീടിനുള്ളിലെ ഒരു മുറിയിൽ നിരത്തിയിട്ടിരിക്കുന്ന സോഫാസെറ്റുകൾക്കിടയിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നിടത്താണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.

ആ മുറിയിൽ എവിടെയും കുട്ടിയുടെ രക്ഷിതാക്കളെയോ മറ്റ് മുതിർന്ന ആളുകളെയോ കാണുന്നില്ല. തറയിലൂടെ മുട്ടിലിഴഞ്ഞ് മുന്നോട്ട് വരുന്ന കുഞ്ഞ് പെട്ടെന്ന് തന്നെ അവിടെയുണ്ടായിരുന്ന ഒരു കോണിപ്പടിയിലൂടെ താഴോട്ടിറങ്ങാൻ ശ്രമിക്കുന്നു. ഇതിനിടയിലാണ് അത്ഭുതകരം എന്ന് പറയട്ടെ ഒരു പൂച്ച രക്ഷകനായി എത്തുന്നത്.

https://twitter.com/i/status/1647296565823037440

അപകടം തിരിച്ചറിഞ്ഞ പൂച്ച അതിവേഗത്തിൽ കുഞ്ഞിനെ ചാടി പിടിക്കുകയും പുറകോട്ട് തള്ളി മാറ്റുകയും ചെയ്യുന്നു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആവുകയാണ്. രക്ഷകനായി എത്തിയ പൂച്ചയെ സൂപ്പർ ക്യാറ്റ് എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിക്കുന്നത്. 

Content Highlight: Cat saves baby from falling down stairs; The video went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup