---
title: "നടന്‍ ദളപതി വിജയ്ക്ക് പുതിയ റെക്കോഡ് സമ്മാനിച്ച്  ആരാധകര്‍"
english_title: "Fans have gifted actor Dalapathy Vijaya a new record."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114503/fans-have-gifted-actor-dalapathy-vijaya-a-new-record"
published_at: "2023-05-13T12:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f32a67c5c1_vijay.jpg"
keywords: []
---

# നടന്‍ ദളപതി വിജയ്ക്ക് പുതിയ റെക്കോഡ് സമ്മാനിച്ച്  ആരാധകര്‍

> **Lead Summary:** നടന്‍ ദളപതി വിജയ്ക്ക് പുതിയ റെക്കോഡ് സമ്മാനിച്ചിരിക്കുകയാണ് ആരാധകര്‍. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറിയിരിക്കുകയാണ് ഇതോടെ നടന്‍.

## Article Content

നടന്‍ ദളപതി വിജയ്ക്ക് പുതിയ റെക്കോഡ് സമ്മാനിച്ചിരിക്കുകയാണ് ആരാധകര്‍. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറിയിരിക്കുകയാണ് ഇതോടെ നടന്‍.

ഇ ടൈംസ് പുറത്തു വിട്ട കണക്കുകളനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ മൂന്നര കോടിയിലധികം മെന്‍ഷനുകളാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യ റെക്കോര്‍ഡാണ് ഇത്.

ദളപതിയുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റവും പിന്നാലെ നിറഞ്ഞ ഫോളോവേഴ്‌സിന്റെ കണക്കുകളും താരത്തിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തെ സൂചിപ്പിക്കുന്നതാണ്. ഫേസ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രമുണ്ടായിരുന്ന വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിനെയാണ് നടന്‍ സ്വന്തമാക്കിയത്.

കെ-പോപ് ബാന്‍ഡായ ബിടിഎസ് താരം വിയ്ക്കും ആഞ്ജലീന ജോളിയ്ക്കും ശേഷം നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാം താരമാണ് വിജയ്. നിലവില്‍ 7.3 മില്യണ്‍ ഫോളോവേഴ്‌സാണ് നടനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114503/fans-have-gifted-actor-dalapathy-vijaya-a-new-record)