---
title: "ഞങ്ങൾക്കൊരു ചട്ടമുണ്ട്, എല്ലാ ദിവസവും വഴക്കിടാറുണ്ട്;  ഐശ്വര്യയും അഭിഷേകും വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞത്"
english_title: "Aishwarya and Abhishek's earlier statements about their married life are garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114492/aishwarya-and-abhisheks-earlier-statements-about-their-married-life-are-garnering-attention"
published_at: "2023-05-13T11:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f2c8169d3e_aiswarya.jpg"
keywords: []
---

# ഞങ്ങൾക്കൊരു ചട്ടമുണ്ട്, എല്ലാ ദിവസവും വഴക്കിടാറുണ്ട്;  ഐശ്വര്യയും അഭിഷേകും വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞത്

> **Lead Summary:** ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2007 ൽ വിവാഹിതരായ ഇരുവരും നീണ്ട 16 വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. 

## Article Content

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2007 ൽ വിവാഹിതരായ ഇരുവരും നീണ്ട 16 വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. 

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ഐശ്വര്യ മടങ്ങി വരവ് ​ഗംഭീരമാക്കി.  തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് ഐശ്വര്യയും അഭിഷേകും മുമ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ദമ്പതികൾ.

നിങ്ങൾ വഴക്കിടുന്നത് എപ്പോഴാണെന്നായിരുന്നു ഒരു ചോദ്യം. എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നാണ് ഐശ്വര്യ ചിരിച്ച് കൊണ്ട് പറഞ്ഞത്. ഇതിൽ അഭിഷേക് വ്യക്തത വരുത്തി. വഴക്കിനപ്പുറം അവ അഭിപ്രായ വ്യത്യാസങ്ങളാണ്. അവ ​ഗൗരവമുള്ളതല്ല, ആരോ​ഗ്യകരമാണ്. അല്ലെങ്കിൽ വളരെ ബോറിങ് ആയിരിക്കുമെന്നും അഭിഷേക് അന്ന് പറഞ്ഞു.

ആരാണ് തർക്കം ആദ്യം പരിഹരിക്കാറെന്ന് ചോദിച്ചപ്പോൾ ഞാനാണെന്ന് അഭിഷേക് മറുപടി നൽകി. സ്ത്രീകൾ പൊതുവെ രമ്യതയിലെത്താൻ ശ്രമിക്കില്ല. ഞങ്ങൾക്കൊരു ചട്ടമുണ്ട്. ഞങ്ങൾ വഴക്ക് തീർക്കാതെ ഉറങ്ങാറില്ല. പൊതുവെ പുരുഷൻമാർ ആദ്യം വഴക്ക് തീർക്കുന്നതിന് കാരണം അവർക്ക് ഉറക്കം വരുന്നത് കൊണ്ടാണെന്നും അഭിഷേക് അന്ന് തമാശയോടെ പറഞ്ഞു. 

അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹം ഏറെ ചർച്ചയായിരുന്നു. കരിഷ്മ കപൂറുമായി വിവാഹത്തിനടുത്തെത്തിയ അഭിഷേകിന്റെ ബന്ധം പിന്നീട് പിരിയുകയായിരുന്നു. കുടുംബങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണത്രെ വേർപിരിയലിന് കാരണമായത്. മറുവശത്ത് സൽമാൻ ഖാനുമായുള്ള പ്രണയവും ബ്രേക്കപ്പും ഐശ്വര്യയെ വർഷങ്ങൾക്കിപ്പുറവും വിവാ​ദത്തിലാക്കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114492/aishwarya-and-abhisheks-earlier-statements-about-their-married-life-are-garnering-attention)