---
title: "സന്തോഷിക്കാൻ ഇതൊക്കെ മതി;  വൈറലായി ബാലയുടെ പുതിയ  വീഡിയോ "
english_title: "Now, Bala and Elizabeth have come up with a new video."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114474/now-bala-and-elizabeth-have-come-up-with-a-new-video"
published_at: "2023-05-13T11:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f2389c98c6_bala.jpg"
keywords: []
---

# സന്തോഷിക്കാൻ ഇതൊക്കെ മതി;  വൈറലായി ബാലയുടെ പുതിയ  വീഡിയോ 

> **Lead Summary:** വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബാല. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ബാല. ശേഷം കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായ താരമിപ്പോൾ പഴയ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

## Article Content

വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബാല. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ബാല. ശേഷം കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായ താരമിപ്പോൾ പഴയ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുൻപ് കണ്ടിരുന്ന ബാലയെ ആയിരുന്നില്ല പ്രേക്ഷകർ കണ്ടിരുന്നത്. ശരീരം ആകെ മെലിഞ്ഞ് സംസാരം പോലെ കൃത്യതയില്ലാത്ത തലത്തിലേക്ക് പോയിരുന്നു. അസുഖമാണോയെന്ന് പലരും തിരക്കിയിരുന്നുവെങ്കിലും ബാല അതൊക്കെ നിഷേധിക്കുകയായിരുന്നു. അസുഖത്തെ കുറിച്ച് തുറന്ന് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നീട് ആശുപത്രിയിലാണെന്ന വാർത്ത വന്നപ്പോഴാണ് രോഗ വിവരം എല്ലാവരും അറിയുന്നത്. 

ബാല ​ഗുരുതരാവസ്ഥയിലാണെന്ന് വാർത്ത പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനയുമായി എത്തിയത്. എല്ലാവരും നടന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്കയിലായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ നടന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകളായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ബാല തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് എത്തുകയുണ്ടായി.

 ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാലയും എലിസബത്തും. ആശുപത്രി വാസത്തിനൊക്കെ ശേഷം ആദ്യമായി പുറത്ത് പോയി ഭക്ഷണം കഴിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് ഇവർ എത്തിയിരിക്കുന്നത്.

ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. താന്‍ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്ന് ബാല കാണിച്ചിരുന്നു. ഷെഫിനെ പരിചയപ്പെടുത്തുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ബാലയെ വീഡിയോയിൽ കണ്ടത്. ഇതോടെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്. 

ജീവിതം സന്തോഷകരമാക്കാൻ മറ്റൊരു ലഹരിയുടെയും ആവശ്യമില്ല. കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പമൊക്കെ അഞ്ച് മിനുട്ട് ഇരുന്ന് ഇത് പോലെയൊക്കെ ജീവിച്ചാൽ മതി. ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ഒത്തിരി സന്തോഷം. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ. ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ വേണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം എന്നൊക്കെയാണ് കമന്റുകൾ.

ഈ സമയത്ത് ജങ്ക് ഫുഡ് ഒഴിവാക്കാമായിരുന്നു. എലിസബത്ത് ശരിക്കും ഒരു മാലാഖയാണ്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും വേദനിപ്പിക്കരുത്. ഈ ബാലയെയാണ് എല്ലാവർക്കും ഇഷ്ടം. ജീവിതം ആഘോഷമാക്കൂ. എന്നിങ്ങനെയുള്ള നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞത് മുതൽ സങ്കടമായിരുന്നു. സർജറി കഴിഞ്ഞെന്ന് വ്യക്തമാക്കി ബാല തന്നെ നേരിട്ടെത്തിയപ്പോഴാണ് ആശ്വാസമായത് എന്ന കമന്റുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114474/now-bala-and-elizabeth-have-come-up-with-a-new-video)