---
title: "ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു"
english_title: "Laljos' mother Lily Jose passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114467/laljos-mother-lily-jose-passed-away"
published_at: "2023-05-13T10:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f1a7b5cbdf_laljose.jpg"
keywords: []
---

# ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

> **Lead Summary:** സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.

## Article Content

സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114467/laljos-mother-lily-jose-passed-away)