---
title: " ആസിഫ് അലിക്ക് കൊടുത്ത അടിയെ കുറിച്ച് രജിഷ വിജയന്‍"
english_title: "Rajisha Vijayan talks about the beating of Asif Ali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11445/rajisha-vijayan-talks-about-the-beating-of-asif-ali"
published_at: "2021-11-18T14:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619614bb2fff0_.jpg"
keywords: []
---

#  ആസിഫ് അലിക്ക് കൊടുത്ത അടിയെ കുറിച്ച് രജിഷ വിജയന്‍

> **Lead Summary:** ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മികച്ച ജോഡികള്‍ എന്ന പേരെടുത്തവരാണ് ആസിഫ് അലിയും രജിഷ വിജയനും. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം തവണയും ഇരുവരും ഒന്നിയ്ക്കുന്ന എല്ലാം ശരിയാവും എന്ന ചിത്രം നവംബര്‍ 19 ന് റിലീസ് ആകുകയാണ്.

## Article Content

ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മികച്ച ജോഡികള്‍ എന്ന പേരെടുത്തവരാണ് ആസിഫ് അലിയും രജിഷ വിജയനും. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം തവണയും ഇരുവരും ഒന്നിയ്ക്കുന്ന എല്ലാം ശരിയാവും എന്ന ചിത്രം നവംബര്‍ 19 ന് റിലീസ് ആകുകയാണ്.

ആസിഫ് അലിയെ ശരിയ്ക്കും തല്ലിയതിനെ കുറിച്ചും ചവിട്ടിയതിനെ കുറിച്ചുമൊക്കെ വിശദീകരിക്കുകയാണ് രജിഷ ഇപ്പോള്‍. താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത രംഗം അതൊക്കെയാണെന്നാണ് നടി പറയുന്നത്.എല്ലാം ശരിയാവും എന്ന ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലും എല്ലാം രജിഷ വിജയന്‍ ആസിഫ് അലിയെ കട്ടിലില്‍ നിന്ന് ചവിട്ടി താഴെയിടുന്ന രംഗമുണ്ട്. ആ രംഗം ഒറിജിനലായിരുന്നു എന്നും ആസിഫ് അലിയെ താന്‍ അറിഞ്ഞു കൊണ്ട് ചവിട്ടിയതാണ് എന്നും രജിഷ പറയുന്നു. അതും ഒരിക്കല്‍ മാത്രമല്ല രണ്ട് വട്ടം.

എല്ലാം ശരിയാവും എന്ന ചിത്രത്തില്‍ താന്‍ ഏറ്റവും അധികം ആസ്വദിച്ച് ചെയ്ത രംഗവും അതാണെന്ന് രജിഷ പറയുന്നു. ആദ്യത്തെ ടേക്കില്‍ ആ ചവിട്ട് സീന്‍ ഓകെയായിരുന്നുവത്രെ. ശരിയായില്ല എന്ന് പറഞ്ഞ് രജിഷ നിര്‍ബന്ധിച്ച് രണ്ടാമത് ഒരു ടേക്ക് കൂടെ എടുപ്പിച്ചു. ആ ടേക്കിലും ശരിയ്ക്കും ആസിഫിനെ ചവിട്ടി താഴെയിട്ടു എന്നാണ് നടി പറഞ്ഞത്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ മുഖത്ത് തല്ലുന്ന രംഗമുണ്ട്. അതും ഏറെ ആസ്വദിച്ച് ചെയ്തതാണെന്ന് നടി പറയുന്നു. അപ്പോഴും ആസിഫിന് രജിഷയുടെ കൈയ്യില്‍ നിന്നും രണ്ട് തവണ തല്ല് വാങ്ങേണ്ടി വന്നിരുന്നു. ഒന്ന് ചെവിടക്കിയും, രണ്ട് കരണം നോക്കിയും.

തല്ലുന്ന സീന്‍ ചിത്രീകരിയ്ക്കുന്ന സമയത്ത് ഡയറക്ടര്‍ പെട്ടന്ന് കട്ട് പറഞ്ഞു. കട്ട് പറയുന്നത് ഞാനും കേട്ടിരുന്നു. പക്ഷെ എന്റെ കൈ ഉയര്‍ത്തിപ്പോയി. കട്ട് കേട്ട് ആസി തിരിഞ്ഞു നോക്കുന്ന സമയത്ത് ഞാന്‍ തല്ലുകയും ചെയ്തു. അടി നേരെ പോയി വീണത് ചെവിയ്ക്ക് ആയിരുന്നു. ഒറിജിനാലിറ്റിയ്ക്ക് വേണ്ടി അതേ ശക്തിയോടെയാണ് അടിയ്ക്കുന്നത്. അടി നന്നായി കൊണ്ടു എന്നും എനിക്ക് മനസ്സിലായി. എന്റെ കഥ കഴിഞ്ഞു എന്നാണ് കരുതിയത്. പക്ഷെ അടുത്ത ടേക്കില്‍ വീണ്ടും ഒന്നൂടെ ശരിക്ക് തല്ലാന്‍ ആവശ്യപ്പെട്ടു. ആ തല്ല് കവിളിൽ തന്നെ കൊണ്ടു - രജിഷ പറഞ്ഞു.

കൂടെ അഭിനയിക്കുന്നവരെ സുഹൃത്താക്കിയിട്ടാണ് അഭിനയിക്കുന്നത്. എന്നാല്‍ മാത്രമാണ് സിനിമയിലെ ഇമോഷന്‍ രംഗം തനിയ്ക്ക് അതേ ഫീലോടെ ചെയ്യാന്‍ പറ്റൂ എന്ന് ആസിഫ് പറയുന്നു. അതുകൊണ്ട് തന്നെ തല്ലും തൊഴിയും ഒരു പ്രശ്‌നമല്ല എന്നാണ് ആസിഫ് പറഞ്ഞത്. പക്ഷെ സെറ്റില്‍ വച്ച് തന്നെ ഒരുപാട് കളിയാക്കാറുണ്ട് എന്നും. വെറുതേ പോകുന്ന എന്നെ കളിയാക്കുന്നത് സെറ്റില്‍ എവിടെ നിന്നാലും എനിക്ക് കേള്‍ക്കാം എന്നും രജിഷ പറഞ്ഞു. ആ പ്രതികാരം വീട്ടുകയായിരുന്നു എന്നാണ് നടി പറഞ്ഞത്.ആസിഫ് അലിക്ക് കൊടുത്ത അടിയെ കുറിച്ച് രജിഷ വിജയന്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/11445/rajisha-vijayan-talks-about-the-beating-of-asif-ali)