---
title: "ചുവപ്പ് നിറത്തിലുള്ള സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കില്‍ പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍ "
english_title: "Priyanka looks hot in a red skirt and top"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114442/priyanka-looks-hot-in-a-red-skirt-and-top"
published_at: "2023-05-13T08:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f0466adc59_PRIYANKACHOPRA.jpg"
keywords: []
---

# ചുവപ്പ് നിറത്തിലുള്ള സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കില്‍ പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** **ബോ**ളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

## Article Content

**ബോ**ളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ കിടിലന്‍ ലുക്കിലുള്ള ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കില്‍ ന്യൂയോര്‍ക്ക് സിറ്റിയിലൂടെ നടക്കുകയാണ് പ്രിയങ്ക. ഒപ്പം ചുവപ്പ് നിറത്തിലുള്ള ഒരു ബൂട്സും താരം ധരിച്ചിട്ടുണ്ട്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114442/priyanka-looks-hot-in-a-red-skirt-and-top)