---
title: "അച്ഛൻ ഇല്ലാത്തതിന്റെ വിഷമം എനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ല, അച്ഛൻ ഹാസ്യ നടനാണെന്ന് പറഞ്ഞാൽ കൂട്ടുകാർ കളിയാക്കും; ധ്യാൻ ശ്രീനിവാസൻ"
english_title: "My friends make fun of me if I say that my father is a comedian; Dhyan Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114431/my-friends-make-fun-of-me-if-i-say-that-my-father-is-a-comedian-dhyan-srinivasan"
published_at: "2023-05-13T07:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645eeec4095e2_dhyansreenivasan.jpg"
keywords: []
---

# അച്ഛൻ ഇല്ലാത്തതിന്റെ വിഷമം എനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ല, അച്ഛൻ ഹാസ്യ നടനാണെന്ന് പറഞ്ഞാൽ കൂട്ടുകാർ കളിയാക്കും; ധ്യാൻ ശ്രീനിവാസൻ

> **Lead Summary:** മലയാളികളുടെ ഇഷ്ട താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമകൾക്ക് പുറത്ത് ഓഫ് സ്ക്രീനിലെ ധ്യാനിനെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയം. 

## Article Content

മലയാളികളുടെ ഇഷ്ട താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമകൾക്ക് പുറത്ത് ഓഫ് സ്ക്രീനിലെ ധ്യാനിനെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയം. 

 ഇപ്പോഴിതാ,  ധ്യാൻ നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്.  ചെറുപ്പത്തിൽ തന്റെ സുഹൃത്തുക്കളോട് അച്ഛൻ ബിസിനസുകാരൻ ആണെന്നാണ് പറഞ്ഞിരുന്നതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ഹാസ്യ നടനാണെന്ന് അറിഞ്ഞാൽ സുഹൃത്തുക്കൾ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കില്ലായിരുന്നെന്നും ധ്യാൻ പറഞ്ഞു.

കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ചെറുപ്പത്തിൽ അച്ഛനെ അധികം കണ്ടിരുന്നില്ലെന്നും ധ്യാൻ പറഞ്ഞു.  രണ്ടിലോ മുന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മൾക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാൻ പറ്റൂ.

അതുകൊണ്ട് തന്നെ അധികം മിസ് ചെയാറുണ്ടായിരുന്നില്ലെന്ന് ധ്യാൻ പറയുന്നു. അച്ഛനെക്കാളും ഞാൻ ശ്രീനിവാസൻ എന്ന നടനെയും എഴുത്തുകാരനെയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയിൽ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറുണ്ടായിരുന്നില്ല. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് അച്ഛൻ - മകൻ ബന്ധം വന്നതെന്നും ധ്യാൻ പറഞ്ഞു. 

അവിടെ അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ഞങ്ങൾ ഷട്ടിൽ കളിക്കാറുണ്ട്. അപ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല. നാട്ടിൽ അച്ഛനെ കണ്ടുകഴിഞ്ഞാൽ ആളുകൾ പൊതിയും. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ പല സുഹൃത്തുക്കളും അച്ഛൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ബിസിനസുമാൻ ആണെന്നേ പറയാറുള്ളൂ.

കാരണം കോമഡി നടൻ ആണെന്ന് പറഞ്ഞാൽ അവർ കളിയാക്കും. അവന്മാരുടെ അടുത്ത് വലിയ എഴുത്തുകാരനാണ് എന്നൊക്കെ പറഞ്ഞാൽ അവർ വിശ്വസിക്കില്ലെന്നും ധ്യാൻ പറയുന്നു. ഇപ്പോൾ അച്ഛനായ ശേഷം താൻ അടുത്തില്ലാതാവുന്ന വിഷമം മകളെ അറിയിക്കാറില്ലെന്നും പോകുന്ന സ്ഥലങ്ങളിലെല്ലാം അവളേയും കൊണ്ടുപോകാറുണ്ടെന്നും ധ്യാൻ പറഞ്ഞു. 'അച്ഛൻ ഇല്ലാത്തതിന്റെ വിഷമം എനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെ ഒരു വിഷമം എന്റെ മകളെ ഞാൻ അറിയിച്ചിട്ടില്ല. 

ഞാൻ പോകുന്ന സ്ഥലത്തെല്ലാം മകളെ കൊണ്ടുപോവാറുണ്ട്. പല രാജ്യങ്ങളിലും പല ആളുകളെയും കണ്ടതു കാരണം മകൾക്ക് ഒരു കാര്യം മനസില്ലായി. ഞാൻ ആണ് ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട മനുഷ്യൻ എന്ന തോന്നൽ അവൾക്ക് ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് തന്നെ അച്ഛനെ നന്നാക്കുക എന്നതാണ് അവളുടെ ജീവിത ലക്ഷ്യമെന്നും, ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114431/my-friends-make-fun-of-me-if-i-say-that-my-father-is-a-comedian-dhyan-srinivasan)