---
title: "അമേരിക്കയിൽ എത്തിയപ്പോൾ അവരുടെ ജീവിതം വല്ലാതെ മാറിപ്പോയി, ആഡംബര ജീവിതം പിന്നീട് ലഭിച്ചില്ല; രംഗനാഥൻ"
english_title: "Their lives changed drastically when they arrived in America, and the luxurious life was no longer available; Ranganathan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114429/their-lives-changed-drastically-when-they-arrived-in-america-and-the-luxurious-life-was-no-longer-available-ranganathan"
published_at: "2023-05-13T07:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ee8d2a5c8f_sukanya.jpg"
keywords: []
---

# അമേരിക്കയിൽ എത്തിയപ്പോൾ അവരുടെ ജീവിതം വല്ലാതെ മാറിപ്പോയി, ആഡംബര ജീവിതം പിന്നീട് ലഭിച്ചില്ല; രംഗനാഥൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ സുകന്യ. ഒരുകാലത്ത് സിനിമ മേഖലയിൽ സജീവമായിരുന്ന ഒരാൾ ആയിരുന്നു ഇവർ. ഇവരെക്കുറിച്ച് മാധ്യമപ്രവർത്തകനായ ഭയൽവാൻ രംഗനാഥൻ നടത്തുന്ന വെളിപ്പെടുത്തലുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വാർത്തയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ സുകന്യ. ഒരുകാലത്ത് സിനിമ മേഖലയിൽ സജീവമായിരുന്ന ഒരാൾ ആയിരുന്നു ഇവർ. ഇവരെക്കുറിച്ച് മാധ്യമപ്രവർത്തകനായ ഭയൽവാൻ രംഗനാഥൻ നടത്തുന്ന വെളിപ്പെടുത്തലുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വാർത്തയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

നടി സുകന്യ വിവാഹമോചനം നേടിയ വ്യക്തികളിൽ ഒരാളാണ്. ഇതിനുശേഷം ഇവർക്ക് മറ്റൊരു വ്യക്തിയുമായി രഹസ്യബന്ധം ഉണ്ടായിരുന്നു എന്നാണ് രംഗനാഥൻ ആരോപിക്കുന്നത്. തിരൈ കുറൽ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് രംഗനാഥൻ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

> “സുകന്യ പെട്ടെന്ന് ഒരു ദിവസമായിരുന്നു അഭിനയം. വിവാഹം ചെയ്യുകയും പിന്നീട് ഇവർ അമേരിക്കയിലേക്ക് പോവുകയും ചെയ്തു. പാടിയ വായും പാടിയ കാലും വെറുതെ ഇരിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. നടിമാർ എവിടെ തിരിഞ്ഞാലും അവരെ സേവിക്കുവാൻ വേണ്ടി തയ്യാറായി ഒരുപാട് ആളുകൾ ഉണ്ടാവും.

റാണിയെ പോലെ ആയിരിക്കും അവരുടെ ജീവിതം. എന്നാൽ അമേരിക്കയിൽ എത്തിയപ്പോൾ അവരുടെ ജീവിതം വല്ലാതെ മാറിപ്പോയി. എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥയിൽ എത്തി” – രംഗനാഥൻ പറയുന്നു.

> “കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് വിവാഹം കഴിഞ്ഞത്. അതുവരെ ലഭിച്ച ആഡംബര ജീവിതം പിന്നീട് ലഭിച്ചില്ല. ഇത് കൂടാതെ ഭർത്താവിൻറെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായി.

ശേഷം അവർ നാട്ടിലേക്ക് വന്നു. വിവാഹം അമേരിക്കയിൽ വച്ചായിരുന്നു നടന്നത്. അതുകൊണ്ട് ഇന്ത്യയിൽ ഇത് വാലിഡ് അല്ലായിരുന്നു. വിവാഹമോചന ശേഷം അവർ പിന്നീട് വീണ്ടും അഭിനയിക്കുവാൻ തുടങ്ങി.

വിവാഹശേഷം അഭിനയിക്കുന്ന നടിമാർക്ക് മാർക്കറ്റ് കുറയും. പക്ഷേ എന്നിട്ടും അവർ സത്യരാജ്, കമൽഹാസൻ എന്നിവർക്കൊപ്പം അഭിനയിച്ചു. ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി ഇവർക്ക് രഹസ്യം ബന്ധം ഉണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതിൻറെ സത്യാവസ്ഥ അറിയില്ല. അവരുടെ കരിയറിലെ ഏക ഗോസിപ്പ് ആയിരുന്നു ഇത്” – രംഗനാഥൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114429/their-lives-changed-drastically-when-they-arrived-in-america-and-the-luxurious-life-was-no-longer-available-ranganathan)