---
title: "'ഇഷ്‍ടം തോന്നുന്നത് തെറ്റല്ല', സെറീനയോട് പ്രണയം വെളിപ്പെടുത്തി ജുനൈസ്"
english_title: "'It's not wrong to like', Junais revealed her love to Serena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114426/its-not-wrong-to-like-junais-revealed-her-love-to-serena"
published_at: "2023-05-13T06:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ee42a61e44_bb.jpg"
keywords: []
---

# 'ഇഷ്‍ടം തോന്നുന്നത് തെറ്റല്ല', സെറീനയോട് പ്രണയം വെളിപ്പെടുത്തി ജുനൈസ്

> **Lead Summary:** ബിഗ് ബോസ് ഹൗസില്‍ തനിക്ക് സെറീനോയോട് പ്രണയമുണ്ടെന്ന് ജുനൈസ് വെളിപ്പെടുത്തുന്നത് ഇന്നലത്തെ എപ്പിസോഡില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. തനിക്ക് സെറീനയോട് ക്രഷാണെന്ന് ജുനൈസ് റെനീഷയോടായിരുന്നു വെളിപ്പെടുത്തിയത്.

## Article Content

ബിഗ് ബോസ് ഹൗസില്‍ തനിക്ക് സെറീനോയോട് പ്രണയമുണ്ടെന്ന് ജുനൈസ് വെളിപ്പെടുത്തുന്നത് ഇന്നലത്തെ എപ്പിസോഡില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. തനിക്ക് സെറീനയോട് ക്രഷാണെന്ന് ജുനൈസ് റെനീഷയോടായിരുന്നു വെളിപ്പെടുത്തിയത്.

മോശം പ്രകടനത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുമ്പോഴാണ് ജുനൈസ് തന്റ പ്രണയം വെളിപ്പെടുത്തിയത്. ഇന്നത്തെ എപ്പിസോഡില്‍ തന്റെ പ്രണയം സെറീനയോട് നേരിട്ട് വെളിപ്പെടുത്തുന്ന ജുനൈസിനെയാണ് പ്രേക്ഷകര്‍ കണ്ടത്. എനിക്കറിയാം, നിനക്ക് എന്നോട് സഹോദരനോട് എന്ന പോലുള്ള സ്‍നേഹമാണെന്ന് എന്ന് പറഞ്ഞാണ് സെറീനയോട് ജുനൈസ് സംസാരിച്ച് തുടങ്ങുന്നത്.

പക്ഷേ എന്റെ ഉള്ളില്‍ തോന്നുന്ന കുറെ ഗുണങ്ങള്‍ നിന്നില്‍ ഉണ്ട്. അപ്പോള്‍ എനിക്ക് ഒരു ക്രഷ് തോന്നിപ്പോയിട്ടുണ്ട്. അത് തെറ്റല്ല. ഞാൻ തോന്നിയ കാര്യം പറയുകയാണ്. ഞാൻ നിന്നോട് ഒളിച്ചു വെച്ചതല്ല. ഞാൻ ഇവിടെ നിന്ന് നാളെ പോകുകയാണെങ്കില്‍ നിനക്ക് അത് നെഗറ്റീവ് വരരുത് എന്ന് മാത്രം വിചാരിച്ച് നിന്നോട് പറയുകയാണ് എന്നും ജുനൈസ് സെറീനയോട് വ്യക്തമാക്കി.

നീ ഇത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു സെറീനയുടെ മറു ചോദ്യം. ജയിലില്‍ ആയിരുന്നപ്പോള്‍ താൻ റെനീഷയോട് പറഞ്ഞിട്ടുണ്ട് എന്ന് ജുനൈസ് വ്യക്തമാക്കി. അഞ്‍ജൂസിനോട്, നാദിറയോട്, ശോഭ ചേച്ചിയോട് എല്ലാം താൻ പറഞ്ഞിട്ടുണ്ട് എന്നും ജുനൈസ് അറിയിച്ചു.

പൊസിറ്റീവായ തരത്തിലാണ് താൻ പറഞ്ഞതെന്നും ജുനൈസ് വ്യക്തമാക്കി. സാഗര്‍ ഒരു സഹോദരനെ പോലെയാണെന്ന് സെറീന പറഞ്ഞിട്ടില്ലേയെന്ന് ജുനൈസ് ചോദിച്ചു. അഫക്ഷൻ എന്നാണ് താൻ പറഞ്ഞതെന്ന് സെറീന വ്യക്തമാക്കി. അതിന് പല അര്‍ഥങ്ങളുണ്ട് എന്ന് ജുനൈസും പറഞ്ഞു.

ഒരു ഇഷ്‍ടം ഉണ്ടെന്ന് പറയുന്നതില്‍ എന്താ തെറ്റ് എന്ന് റെനീഷ ചോദിച്ചതായും ജുനൈസ് വ്യക്തമാക്കി. ഇഷ്‍ടം ഉണ്ടായിരുന്നുവെന്ന് പറയുന്നതില്‍ എന്താ തെറ്റ് അല്ലേയെന്ന് ജുനൈസ് സെറീനയോടായും ചോദിച്ചു. അപ്പോള്‍ ഇപ്പോള്‍ ഇഷ്‍ടം ഇല്ലേ എന്നായിരുന്നു സെറീന ചോദിച്ചത്.

ഇഷ്‍ടമുണ്ട് എന്നായിരുന്നു ജുനൈസിന്റെ മറുപടി. പിന്നീട് സാഗറും നാദിറയും വന്നപ്പോഴും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചു. സാഗര്‍ സഹോദരനെപ്പോലെയാണെന്ന് തന്നോട് പറഞ്ഞിട്ടുള്ളതായി നാദിറ ഓര്‍മിപ്പിച്ചു, ഫ്രണ്ട് എന്നാണ് താൻ പറഞ്ഞതെന്ന് സെറീന വ്യക്തമാക്കി.

അതേയെന്ന് ഒടുവില്‍ നാദിറയും സമ്മതിച്ചു. എന്നാല്‍ സാഗര്‍ സഹോദരനെ പോലെയാണെന്ന് തന്നോട് സെറീന പറഞ്ഞിട്ടുള്ളതായി ജുനൈസ് ചൂണ്ടിക്കാട്ടി. അങ്ങനെ ഒരിക്കലും താൻ പറഞ്ഞിട്ടില്ല നിന്നെയാണ് ഇളയ സഹോദരനെ പോലെ കാണുന്നത് എന്ന് സെറീന ജുനൈസിനോടായി മറുപടി പറഞ്ഞു. ഇപ്പോള്‍ വ്യക്തമായില്ലേയെന്നും സെറീന ജുനൈസിനോട് ചോദിക്കുന്നത് കാണാമായിരുന്നു. പിന്നീട് സാഗര്‍ അവിടെ നിന്ന് പോയപ്പോഴായിരുന്നു ആ സംസാരം അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114426/its-not-wrong-to-like-junais-revealed-her-love-to-serena)