അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ, ഒടുവില്‍ നാദിറ പ്രണയം തുറന്നുപറഞ്ഞു, പ്രതികരണം ഇങ്ങനെ

അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ,  ഒടുവില്‍ നാദിറ പ്രണയം തുറന്നുപറഞ്ഞു, പ്രതികരണം ഇങ്ങനെ
2023-05-12T22:22:00 | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ പ്രണയം തുറന്നുപറയുന്ന മത്സരാര്‍ഥികളെയാണ് ഇപ്പോള്‍ ചില എപ്പിസോഡുകളില്‍ കാണുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പം 'സാഗറീന' എന്ന് വിളിച്ച് ആരാധകര്‍ ആഘോഷിച്ചു തുടങ്ങി. ഇഷ്‍ടത്തിലാണെന്ന സൂചനകള്‍ സെറീനയും സാഗറും പരസ്‍പരം കൈമാറുകയും ചെയ്‍തുവെങ്കിലും പുറത്തെ ജീവിതത്തിലേക്ക് ആ ബന്ധം എത്തുമോയെന്ന് വ്യക്തമായി പറഞ്ഞിട്ടുമില്ല.

ഇപ്പോള്‍ സാഗറിനോട് മറ്റൊരാള്‍ കൂടി പ്രണയം തുറന്നു പറഞ്ഞതാണ് ബിഗ് ബോസ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാഗര്‍ സൂര്യയും നാദിറയും തമ്മില്‍ സംസാരിക്കുന്ന രംഗമാണ് ഇന്നത്തെ എപ്പിസോഡില്‍ തുടക്കത്തില്‍ കാണിച്ചത്. സാഗറിനോട് പ്രണയം ഉണ്ടെന്ന് നേരത്തെ ജുനൈസിനോട് നാദിറ സൂചിപ്പിച്ചതുമാണ്.

നാദിറ ഇന്ന് തന്റെ പ്രണയം സാഗര്‍ സൂര്യയോട് തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ്. ഞാൻ എന്റെ ഉള്ളിലുള്ള കാര്യം നിന്റെ മുന്നില്‍ പറഞ്ഞിട്ടുണ്ട് എന്ന് നാദിറ സാഗറിനോട് പറയുന്നു. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ. ഞാൻ ഒരിക്കലും നിന്നോട് അത് ചോദിച്ചിട്ടുമില്ല, നിനക്ക് തിരിച്ച് ഉണ്ടോയെന്ന്. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് എനിക്ക് അത് പ്രശ്‍നമല്ല എന്നും സാഗര്‍ സൂര്യയോട് നാദിറ പറയുന്നു.

നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു സാഗറിന്റെ മറുപടി. നീ എനിക്ക് ആശ തരണമെന്നോ പ്രതീക്ഷ തരണമെന്നോ വാശി പിടിക്കുന്നില്ലെന്ന് നാദിറ വ്യക്തമാക്കി.

ഞാൻ സാഗറിനോട് എക്സപ്രസീവായി പോകുന്നത് ഈ പീക്കില്‍ എത്തിയതുകൊണ്ട് മാത്രമാണ്. അത് എന്റെ തന്നെ പ്രശ്‍നമാണ്. ഞാൻ എപ്പോള്‍ അത് നിര്‍ത്തണമെന്ന് സാഗര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കും. പക്ഷേ അത് നിര്‍ത്താൻ പറ്റുമെന്ന് എനിക്ക് അറിയില്ല. ഞാൻ ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്നും നാദിറ വ്യക്തമാക്കി.

പിന്നീട് ഇക്കാര്യത്തെ കുറിച്ച് അനു അടുക്കളയില്‍ വെച്ച് സാഗറിനോട് സംസാരിക്കുന്നതും കണ്ടു. മോശമായ ഒരു ഇമേജ് ആയിരിക്കും പുറത്ത് എന്ന് അനു പറഞ്ഞു. എന്നാല്‍ അങ്ങനെ താൻ ഒരു പ്രതീക്ഷയും നല്‍കിയില്ലെന്ന് സാഗര്‍ മറുപടി നല്‍കി. രണ്ട് പേരെയും തനിക്ക് ഇഷ്‍ടമായതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും അനു വ്യക്തമാക്കുന്നുണ്ടായിരുന്നു.

സെറീനയും ജുനൈസും സംസാരിക്കുന്നയിടത്ത് പോയപ്പോഴും ഇക്കാര്യത്തെ കുറിച്ച് സാഗര്‍ സൂര്യ സ്വന്തം നിലപാട് വ്യക്തമാക്കി. നിനക്ക് ഇഷ്‍ടമാണോ നാദിറയെ എന്ന് ജുനൈസ് പറഞ്ഞപ്പോഴാണ് സാഗര്‍ സൂര്യ തന്റെ നയം വ്യക്തമാക്കിയത്.

എനിക്ക് ആ രീതിയില്‍ ഒരിക്കലും ഉള്‍ക്കൊള്ളാൻ പറ്റില്ല, പക്ഷേ എന്റൊപ്പം സംസാരിക്കുമ്പോള്‍ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അതിന് താൻ തയ്യാറാണെന്നാണ് പറഞ്ഞതെന്നും സാഗര്‍ സൂര്യ വ്യക്തമാക്കി.


Content Highlight: Finally Nadira confesses her love and the reaction is as follows

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup