മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ സുരേഷ്. ലച്ചു എന്നാണ് ഇവരെല്ലാവരും വിളിക്കുന്നത്. ബിഗ് ബോസ് എന്ന പരിപാടിയിലും ഇവർ സജീവ മത്സരാർത്ഥിയായി എത്തിയിരുന്നു. എങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ ഹൗസിൽ നിന്നും പുറത്തു പോവുകയായിരുന്നു.
ഇപ്പോൾ തന്റെ പങ്കാളി ശിവാജിയുടെ ഒപ്പം കേരളം സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് ലച്ചു. രണ്ടു വർഷങ്ങൾക്കുശേഷമാണ് ഇരുവരും കേരളത്തിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ പ്രണയകഥ വെളിപ്പെടുത്തുകയാണ് ലച്ചു. ഫിലിമിബീറ്റ് മാധ്യമം നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

“ഗോവയിൽ വച്ചായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്. ശിവാജിയുടെ സ്വഭാവം കണ്ടിട്ടാണ് അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെട്ടത്. എൻറെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കലും ലവ് എറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല. കണ്ടും സംസാരിച്ചും പതിയെ പതിയെ ആണ് ഞങ്ങൾ പ്രണയത്തിൽ ആയത്. പുള്ളിയുടെ സ്വഭാവം കണ്ടിട്ടാണ് എനിക്ക് പുള്ളിയോട് പ്രണയം തോന്നിയത്” – ലച്ചു പറയുന്നു.
“രണ്ടുവർഷത്തിനുശേഷമാണ് ഇപ്പോൾ ഞങ്ങൾ കേരളത്തിൽ വരുന്നത്. ഭക്ഷണം എക്സ്പ്ലോർ ചെയ്യുവാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്. നല്ല സ്വീകരണം ആയിരുന്നു ഞങ്ങൾക്ക് കേരളത്തിൽ നിന്നും ലഭിച്ചത്” – ലച്ചു കൂട്ടിച്ചേർക്കുന്നു.
Content Highlight: It was never love at first sight; Lachu revealed the reason for liking his partner

































