---
title: "സ്വന്തം ഭർത്താവിന്‍റെ കൂടെ കിടക്ക പങ്കിട്ടവളെ എങ്ങനെ താൻ മകളായി കാണും- പൊട്ടിത്തെറിച്ച് താരം "
english_title: "How can he see the woman who shared the bed as his daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11440/how-can-he-see-the-woman-who-shared-the-bed-as-his-daughter"
published_at: "2021-11-18T14:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61960f67c94a3_kankana.jpg"
keywords: []
---

# സ്വന്തം ഭർത്താവിന്‍റെ കൂടെ കിടക്ക പങ്കിട്ടവളെ എങ്ങനെ താൻ മകളായി കാണും- പൊട്ടിത്തെറിച്ച് താരം 

> **Lead Summary:** ഇന്ത്യൻ സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരമാണ് കങ്കണ റാണോത്ത്. അഭിനയത്തിൽ തിളങ്ങിയത് പോലെ തന്നെ വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു. അടുത്തിടെ താരം വെളിപ്പെടുത്തിയ ചില സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരന്നു. തന്റെ കൗമാര പ്രായത്തിൽ താൻ ശരീരികമായി പീഡിപ്പിക്കപെട്ടിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്.

## Article Content

ഇന്ത്യൻ സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരമാണ് കങ്കണ റാണോത്ത്. അഭിനയത്തിൽ തിളങ്ങിയത് പോലെ തന്നെ വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു. അടുത്തിടെ താരം വെളിപ്പെടുത്തിയ ചില സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരന്നു. തന്റെ കൗമാര പ്രായത്തിൽ താൻ ശരീരികമായി പീഡിപ്പിക്കപെട്ടിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്.

മലയാളികൾക്ക് സുപരിച്ചതായ സറീന വഹാബിന്റെ ഭർത്താവ് ആദിത്യ പഞ്ചോളിയാണ് താരത്തെ പീഡിപ്പിച്ചത് എന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു ഇന്റർവ്യൂയിലാണ് ഈ ഞെട്ടിക്കുന്ന സത്യങ്ങൾ താരം വെളിപ്പെടുത്തിയത്. ആ സംഭവത്തിന് ശേഷം തന്നെ സഹായിക്കണം എന്ന് പറഞ്ഞ് സറീന വഹാബിനെ സമ്മിപ്പിക്കുകയും എന്നാൽ അവർ തന്നെ സഹായിച്ചിരുന്നില്ല എന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ ഇതാ കങ്കണയുടെ വെളിപ്പെടുത്തലിന് മറുപടിയായി എത്തിയിരിക്കുകയാണ് സറീന വഹാബ്.

കങ്കണ വെളിപ്പെടുത്തിയ സംഭവങ്ങൾ തീർത്തും കെട്ടി ചുമത്തിയ സംഭവങ്ങൾ ആണ് എന്നാണ് സറീന പറയുന്നത്. ഏതാണ്ട് കഴിഞ്ഞ നാല് വർഷത്തിൽ അധികമായി തന്റെ ഭർത്താവിന്റെ കൂടെ ഒന്നിച്ചു കഴിയുകയാണ്. അതുകൊണ്ട് തന്നെ താരം പറയുന്ന പീഡന കഥകൾ തീർത്തും ഇല്ലാ കഥകൾ ആണെന്നും സറീന കൂട്ടിച്ചേർത്തു. നാല് വർഷമായി തന്റെ ഭർത്താവിന്റെ കൂടെ കിടക്ക പങ്കിടുന്ന ഒരു വ്യക്തിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് താൻ മകളായി കാണേണ്ടത് എന്നും സറീന ചോദിച്ചിരുന്നു. കങ്കണയെ അദ്യം പരിചയപ്പെടുത്തി കൊടുത്തത് സഞ്ജയ് ലീല ബൻസാലീയാണ് എന്നും സറീന വെളിപ്പെടുത്തി.

കങ്കണ മോശപ്പെട്ട രീതിയിൽ തന്നെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് താൻ ഇതിന് മറുപടിയായി എത്തിയത്.തന്റെ ഭർത്താവ് ആദിത്യ മോശപ്പെട്ട വ്യക്തിയാണെങ്കിൽ എന്തിനാണ് ഇത്രയും കാലം അദേഹത്തിന്റെ കൂടെ കഴിഞ്ഞത് എന്നും സറീന കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11440/how-can-he-see-the-woman-who-shared-the-bed-as-his-daughter)