---
title: "ഞാന്‍ ഭാസിക്കും ഷെയിനിനും ഒപ്പം; പ്രതികരണവുമായി നടന്‍ ജിനു ജോസഫ്"
english_title: "Me with Bhasi and Shane; Actor Jinu Joseph reacts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114381/me-with-bhasi-and-shane-actor-jinu-joseph-reacts"
published_at: "2023-05-12T19:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e4fe00efd6_jinu_1.jpg"
keywords: []
---

# ഞാന്‍ ഭാസിക്കും ഷെയിനിനും ഒപ്പം; പ്രതികരണവുമായി നടന്‍ ജിനു ജോസഫ്

> **Lead Summary:** ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ജിനു ജോസഫ് രംഗത്ത് . താന്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമൊപ്പമാണെന്ന് ജിനു ജോസഫ് . ഈ നടന്മാര്‍ കുഴപ്പക്കാരാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കൂടാതെ ഷൂട്ടിംഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും ജിനു ജോസഫ് സംസാരിച്ചു. ശ്രീനാഥ് ഭാസിക്കും, ഷെയിന്‍ നിഗത്തിനുമൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്.

## Article Content

ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ജിനു ജോസഫ് രംഗത്ത് . താന്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമൊപ്പമാണെന്ന് ജിനു ജോസഫ് . ഈ നടന്മാര്‍ കുഴപ്പക്കാരാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കൂടാതെ ഷൂട്ടിംഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും ജിനു ജോസഫ് സംസാരിച്ചു. ശ്രീനാഥ് ഭാസിക്കും, ഷെയിന്‍ നിഗത്തിനുമൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്.

എനിക്ക് ഇതുവരെ ഇവര്‍ പ്രശ്‌നക്കാരായി തോന്നിയിട്ടില്ല. ഷൂട്ടിംഗ് മുടക്കി എന്തെങ്കിലും ഒരു പരിപാടിക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഭാസിയുടെയും ഷെയ്‌നിന്റെയും ഭാഗത്ത് തന്നെയാണ് എന്നാണ് ജിനു ജോസഫ് പറഞ്ഞത്.ഇവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിലെ ന്യായം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ലെന്നും ജിനു കൂട്ടിച്ചേര്‍ത്തു.

കൂടാതെ സിനിമാ മേഖലയിലെ ലഹരി ഉപയോഗം എന്നൊക്കെ പറയുമ്പോള്‍ മുഴുവന്‍ ആരോപണങ്ങളും വന്നു ചേരുന്നത് ആര്‍ട്ടിസ്റ്റുകളുടെ മേലാണ്. ബാക്കി ആരും ഇതൊക്കെ ചെയ്യുന്നില്ലേ എന്നും കൂടി അന്വേഷിക്കണ്ടേയെന്നും ജിനു ജോസഫ് ചോദിക്കുന്നു.കേരളത്തിലേക്ക് വരുന്ന എല്ലാ കഞ്ചാവും സിനിമാ സെറ്റിലേക്കാണ് വരുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് സിനിമയൊക്കെ ഉണ്ടാകുന്നത്. സമൂഹത്തില്‍ നടക്കുന്ന എല്ലാം തന്നെ സിനിമയില്‍ നടക്കുന്നുണ്ട്.

ഞങ്ങള്‍ കുറച്ചുകൂടി ലൈം ലൈറ്റില്‍ നില്‍ക്കുന്നത് കൊണ്ട് എല്ലാം നാട്ടുകാര്‍ അറിയുന്നു എന്നുമാത്രമുള്ളു എന്നും ജിനു ജോസഫ് പറഞ്ഞു.ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരാളുടെ പേഴ്‌സണല്‍ കാര്യമാണ് എന്നും ജിനുജോസഫ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/114381/me-with-bhasi-and-shane-actor-jinu-joseph-reacts)