logo

ദിയയ്ക്ക് ആശംസകളുമായി അഹാന കൃഷ്ണ

Published at May 5, 2021 03:04 PM ദിയയ്ക്ക് ആശംസകളുമായി അഹാന കൃഷ്ണ

“ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ (ഈ ചിത്രത്തിലുള്ള പ്രായത്തിൽ) ഞാൻ ടോമും ദിയ ജെറിയുമായിരുന്നു എന്ന് അച്ഛനുമമ്മയും എപ്പോഴും പറയും. കാരണം, ടോം കൂട്ടത്തിൽ വലുതും വികൃതിയും ജെറി ചെറുതും ക്യൂട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ടോം ആൻഡ് ജെറി കാണുമ്പോൾ എനിക്കെപ്പോഴും പരാജിതയെപ്പോലെ തോന്നും. കാരണം സ്വാഭാവികമായും എപ്പിസോഡിന്റെ അവസാനത്തിൽ ജെറി എപ്പോഴും ഓവർ സ്മാർട്ടായി ടോമിനെ മറികടക്കും. ഈ ലോകത്തിലേക്ക് വച്ചുതന്നെ, ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും. ജെറിക്ക് ജന്മദിനാശംസകൾ,”  എന്നാണ് ദിയാ കൃഷ്ണയുടെ പിറന്നാളിന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് .


അഹാനയെ പോലെ യൂട്യൂബിലും ഏറെ സജീവമാണ് ദിയ. ഡാൻസ് വീഡിയോകളും ഇടയ്ക്ക് ദിയ പങ്കുവയ്ക്കാറുണ്ട്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ ആണ് വീട്ടിലെ ഏറ്റവും വികൃതി എന്നാണ് സഹോദരിമാർ ഒറ്റസ്വരത്തിൽ പറയുന്നത്.മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്ന് ഒരു അഭിമുഖത്തിൽ ഇഷാനി പറഞ്ഞിരുന്നു. ‘വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാന, പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവ്, എന്നും ഇഷാനി കൂട്ടിച്ചേർക്കുന്നു.


“വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല.” ഇഷാനി പറഞ്ഞതിങ്ങനെ. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഇളയവൾ ഹൻസികയാണെന്നാണും ഇഷാനി.അച്ഛനു പിന്നാലെ ചേച്ചി അഹാനയും അനിയത്തി ഇഷാനിയും ഹൻസികയുമെല്ലാം സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മികച്ചൊരു തുടക്കത്തിനായുള്ള കാത്തിരിപ്പിലാണ് ദിയ.


Ahana Krishna congratulates Diya

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories